ഷാർജ അൽ ലുലു മെഡിക്കൽ സെന്ററിൽ സൗജന്യ ഹോമിയോപ്പതി പരിശോധന

ഷാർജ: അൽ ലുലു മെഡിക്കൽ സെന്ററിൽ പുതുതായി തുറന്ന  ഹോമിയോപ്പതി വിഭാഗത്തിൽ  
മാർച്ച് 16 ശനിയാഴ്ച്ച മുതൽ പത്തു ദിവസത്തേക്ക് ( 26 വരെ)  സൗജന്യ പരിശോധനയും രോഗ നിർണയവും.   കാലാവസ്ഥ വ്യതിയാനം കാരണം  കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന വിട്ടുമാറാത്ത ജലദോഷം/അലർജി/ആസ്ത്മ,ത്വക്‌രോഗങ്ങൾ  തുടങ്ങിയവക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിൽസയുണ്ട് . പുറമെ    പ്രവാസികളിൽ കൂടുതലായി കണ്ടുവരുന്ന  ഡിപ്രെഷൻ, പൈൽസ്.തൈറോയ്ഡ് ,ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയും     നിർദ്ദേശങ്ങളും  സൗജന്യ പരിശോധനയും നൽകുമെന്നും   ഹോമിയോപ്പതി  വിഭാഗം   തലവൻ    ഡോ :സൈനുൽ ആബിദ്  പറഞ്ഞു .താല്പര്യമുള്ളവർക്ക്  06-5646252 എന്ന നമ്പറിൽ വിളിച്ചു രജിസ്തർ ചെയ്യാം . lulumedicalcenter@gmail.com എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം.“കഴിയുന്നത്ര പേർക്ക്   ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന്  അൽ ലുലു   മെഡിക്കൽ സെന്റര് ഡയറക്ടർ ഡോക്ടർ സറീന മൂർക്കൻ പറഞ്ഞു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar