ലുലു ഗ്രൂപ്പിന്റെ 157 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ അല്‍ മജാസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഷാര്‍ജ : ലുലു ഗ്രൂപ്പിന്റെ 157 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ അല്‍ മജാസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജയിലെ കിംഗ് ഫൈസല്‍ സ്റ്റ്രീറ്റിലെ അല്‍ ഖയ്യാല്‍ മസ്ജിദിന് എതിര്‍വശത്തായി ആരംഭിച്ച പുതിയ സ്ഥാപനം ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ എം.എ യൂസഫലിയുടെയും പൗര പ്രമുഖരുടേയും സാന്നിദ്ധ്യത്തില്‍ ഷാര്‍ജാ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ റാഷിദ് അല്‍ ലീം ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ്അലി, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.കൂടുതല്‍ ഔട്ട് ലെറ്റുകള്‍ താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഷോപ്പിംഗ് അനുഭൂതി സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കാന്‍ ഇത്തരത്തിലുള്ള പ്രാദേശിക സ്ഥാപനങ്ങള്‍ ഉപകരിക്കുമെന്നും യൂസഫലി പറഞ്ഞു. ഇപ്പോള്‍ സംജാതമായ മാന്ദ്യം താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹംസൂചിപ്പിച്ചു.
0 Comments