മതവിദ്വേഷം നിറഞ്ഞ പോസ്റ്റ്. ലുലു ജീവനക്കാരനെ പുറത്താക്കി
ദുബൈ. ജനങ്ങളെ പരസ്പരം അകറ്റുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം ഉണ്ണിയെ അറിയിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
ഡിസംബര്‍ പതിനൊന്നിന് ഉണ്ണി പുതിയേടത്ത് ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റ് ഇപ്രകാരമായിരുന്നു.
പുറത്താക്കേണ്ടവരെ പുറത്താക്കുക
തന്നെ വേണം.ഒരുത്തനും
ഇതിനെതീരെ ഒന്നും ചെയ്യാന്‍
കഴിയില്ല.അനധികൃതമായി
രാജ്യത്തു താമസിക്കുന്ന അന്യ
രാജ്യത്തുള്ളവരെ ഇവിടെ
താമസിപ്പിക്കേണ്ട ഒരാവശ്യവുമില്ല.
അത്തരക്കാരെ താമസിപ്പിക്കണമെന്ന്
ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം ?
മതിയായ രേഖകളില്ലാതെ
ഏതെങ്കിലും രാജ്യത്തു ഏതെങ്കിലും
ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടോ ?
ഇല്ല.ഇവിടെയും അത് നടക്കില്ല.
നടത്താന്‍ ഒരുത്തനും
നോക്കുകയും വേണ്ട.കാരണം.
നടക്കില്ലായെന്ന് മോദി സര്‍ക്കാര്‍
പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്
മറ്റൊരു അര്‍ത്ഥമില്ല.
അത് നടക്കില്ലാ എന്ന് തന്നെയാണ്.
സോഷ്യല്‍ മീഡിയ ഗൗരവത്തോടെ ഏറ്രെടുത്ത ഈ പോസ്റ്റിന്റെ ഉടമയെ കണ്ടെത്തിയ സോഷ്യല്‍ മീഡിയ വിഷയം ലുലു മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.ഇതേതുടര്‍ന്നാണ് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടത്. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനമ്പള്ളി എന്നയാളെയാണ് പിരിച്ച് വിട്ടത്. പുരുഷന്മാരുടെ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു ഇയാളുടെ ഉണ്ണി പുതിയേടത്ത് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ വിദ്വേഷപരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഇത്തരം പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം ഉണ്ണിയെ അറിയിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ പുതിയേടത്ത് എന്ന അക്കൗണ്ടില്‍ നിന്ന് നല്‍കിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും വിദ്വേഷപരമായ പ്രസ്താവന വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്ക് അറബ് രാജ്യത്ത് വലിയ ശിക്ഷയാണ് ലഭിക്കുക.
0 Comments