ശബരിമല സ്ത്രീപ്രവേശം വീണ്ടും പുകയുന്നു.

ശബരിമല സ്ത്രീപ്രവേശം വീണ്ടും പുകയുന്നു. ഇടവേളക്ക് ശേഷം സ്ത്രീകള്‍ വീണ്ടും മലകയറാന്‍ വന്നതോടെയാണ് അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും ശബരി മലയില്‍ സജീവമാകാന്‍ തുടങ്ങിയത്. കോടതി വിധിയുടെ അനുകൂല്യത്തോടെ മലകയറാന്‍ വന്ന സ്ത്രീകളെ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ സഹായിക്കുമെന്ന സര്‍ക്കാര്‍ നടപ്പാക്കാന്‍ാ വാഗ്ദാനം പോലീസും സ്ത്രീകളെ തടയാന്‍ ബി.ജെ പിയും രംഗത്ത് സജീവമായതോടെ ഇടക്കാല നിശബ്ദതക്ക് വിരാമമായി.ശബരിമലയില്‍ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി. പൊലീസിന്റെ കനത്തസുരക്ഷയില്‍ യുവതികള്‍ മല കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ മനീതി സംഘത്തെ പൊലീസ് തിരിച്ചിറക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതിന് ശേഷം പൊലീസ് യുവതികളെ കൊണ്ട് മലകയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ശരണപാതയില്‍ പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ആറുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസിന്റെ ഇടപെടല്‍. അതിനിടെ, അറസ്റ്റു ചെയ്തവരെ പമ്പയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിതാ രവി(52)യെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഏഴോടെ ചടങ്ങിനെത്തിയ യുവതിക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായമെന്ന് പറഞ്ഞ് ഭക്തര്‍ വലിയനടപ്പന്തലില്‍ തടഞ്ഞിരുന്നു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു.
ബഹളത്തിനിടയില്‍ സംഘത്തിനൊപ്പമെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു. തൃശൂര്‍ തിരൂര്‍ കണ്ടങ്ങേത്ത് വീട്ടില്‍ മൃദുലിനാണ് (23) മര്‍ദ്ദനമേറ്റത്. പ്രതിഷേധം പകര്‍ത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാന്‍ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെയും കാമറാമാനെയും പ്രതിഷേധക്കാര്‍ വളഞ്ഞപ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ ഇത് തടയാതെ പൊലീസുകാര്‍ മാറിനിന്നെന്നും ആരോപണമുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ മടങ്ങിയതെന്ന് ലിബി പറഞ്ഞിരുന്നു.
ശബരിമല യുവതീപ്രവേശനത്തില്‍ വ്യക്തത നല്‍കാനാവാതെ മന്ത്രി കെ.ടി ജലീല്‍. ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. പക്ഷേ ഒരിക്കല്‍ സംഭവിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.
ശബരിമലയിലെത്തിയ മനീതി സംഘം ദര്‍ശനം നടത്താതെ തിരിച്ചിരുന്നു. ഇവരെ അനുനയിപ്പിച്ച് പിറകോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലായിരുന്നു സംഘം. അതിനിടെ, ശബരിമലയിലേക്കുള്ള വഴിയില്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിന് ശേഷം യുവതികളുമായി സന്നിധാനത്തേക്ക് തിരിച്ചുവെങ്കിലും ഇടക്കുവെച്ച് പ്രതിഷേധം ശക്തമായതോടെ യുവതികളെ തിരിച്ചിറക്കി. അതേസമയം, ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനമാണ് വിഷയത്തിലുണ്ടാവേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.
0 Comments