മലബാര്‍ ഗോള്‍ഡിനെതിരേ വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര ചാനലിന് 50 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: സ്വര്‍ണ്ണാഭരണ ശാലക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സുദര്‍ശന്‍ ടി.വി ചാനലിന് പിഴ. കോഴിക്കോട് സബ് കോടതിയാണ് ചാനലിനോട് അരക്കോടി രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര ബന്ധമുള്ള ചാനലിനും അതിന്റെ എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം.പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. ചൊവ്വാഴ്ച്ച നടന്ന വാദം കേള്‍ക്കലില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലും എഡിറ്റര്‍ സുരേഷ് ചാവങ്കെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അര കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് നടത്തിയ പാകിസ്താന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്. 2016 ആഗസ്ത് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തിവിട്ടതെന്ന് മലബാര്‍ ഗോള്‍ഡ് ആരോപിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ഗോള്‍ഡിന്റെ പ്രചാരത്തില്‍ പ്രയാസമുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ കൃതൃമമായി ഉണ്ടാക്കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.സോ,്‌യല്‍ മീഡിയയില്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ചിലര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സംശുദ്ധ സ്വര്‍ണ്ണാഭരണ വില്‍പ്പനയിലൂടെ ലോക സ്വര്‍ണ്ണ വിപണിയില്‍ ശ്രദ്ധേയ ബ്രാന്റായി വളര്‍ന്ന മലബാര്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar