അഡാര്‍ പഡാര്‍ ലുക്കില്‍ മമ്മൂട്ടി.

കഴിഞ്ഞ അഞ്ചാറു മാസമായി മമ്മൂട്ട അടക്കമുള്ള താരങ്ങള്‍ വീട്ടിലാണ്.കോറോണ എന്ന മഹാമാരിയുടെ ദുരിതം എല്ലാ മേഖലയിലും നാശം വിതച്ചപ്പോള്‍ സിനിമാ ശാലകളാണ് ആദ്യം അടച്ചു പൂട്ടിയത്. നൂറ്റമ്പത് ദിവസമായി വാപ്പിച്ചി പുറത്തിറങ്ങിയിട്ടെന്ന് ദുല്‍ക്കര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്താതെ രണ്ട് ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ മേക്കപ്പില്ലാത്ത ചിത്രം കണ്ട് യുവതാരനിര വരെ ചമ്മേി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇട്ട രണ്ട് ചിത്രങ്ങള്‍ ചര്‍ച്ചയാവാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല.ഇന്നിപ്പോള്‍ ലോക മലയാളികള്‍ ആ ചിത്രത്തിന്റെ പിന്നാലെയാണ്.
താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. ആരാധകര്‍ക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്.ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. ചുള്ളന്‍ മമ്മൂക്കയെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം..
കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.ഇങ്ങനെ കമന്റും ലൈക്കും നിറഞ്ഞ പോസ്റ്റ് വീട്ടില്‍ വെറുതെ ഇരുന്ന് കുടവയര്‍ ചാടിയ മറ്റു താരങ്ങളെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്.
0 Comments