ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ സുക്കിന്.

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ സുക്കിന്
. ഫ്ലൈറ്റ്സ് എന്ന നോവലാണ് ഓള്‍ഗയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരി കൂടിയാണ് ഓള്‍ഗ.
നൂറിലധികം നോവലുകളാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കറിനായി പരിഗണിച്ചത്. അതില്‍ നിന്നെല്ലാം ഫിക്ഷന്‍ നോവലായ ഫ്ലൈറ്റ്‌സിനെ എക്‌സ്ട്രാ ഓര്‍ഡിനറി ഫ്ലൈറ്റ്സ് എന്ന വിശേഷണം നല്‍കിയാണ് ജൂറി തിരഞ്ഞെടുത്തത്. 67,000 ഡോളറാണ് സമ്മാനത്തുക പുസ്‌തകത്തിന്‍റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി ഓൾഗ പങ്കിട്ടു.
1990-കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍സുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയാണ് ഓള്‍ഗ. എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്. പ്രൈമിവെല്‍ ആന്‍ഡ് അദെര്‍ ടൈംസ്, ദ ബുക്ക്‌സ് ഒഫ് ജേക്കബ്, റണ്ണേഴ്‌സ്, ഹൗസ് ഒഫ് ഡേ ഹൗസ് ഒഫ് നൈറ്റ് എന്നിവയാണ് ഇവരുടെ പ്രശസ്‌തമായ രചനകള്‍.
നിരവധി ഭാഷകളിലേക്ക് ടോക്കര്‍സുക്കിന്‍റെ സൃഷ്ടികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2005-ലാണ് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിക്കാണ് പുരസ്‌കാരം നല്‍കുന്നത്. സല്‍മാന്‍ റുഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായി, അരവിന്ദ് അഡിഗ എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുള്ളവര്‍.
ഇറാഖി എഴുത്തുകാരനായ അഹമ്മദ് സദ്ദാവിയുടെ ഹൊറർ കഥയായ ഫ്രാൻക്‌ൻസ്റ്റീൻ ഇൻ ബാഗ്‌ദാദ്, സൗത്ത് കൊറിയൻ എഴുത്തുകാരനായ ഹാൻ കാങ്ങിന്‍റെ ദി വൈറ്റ് ബൂക്ക് എന്നിവരുൾപ്പടെ അഞ്ചു പേരാണ് പുരസ്‌കാരനിർണയത്തിൽ അവസാനഘട്ടത്തിലുണ്ടായിരുന്നത്. ഇവരെ പിന്നിലാക്കിയാണ് ഫ്ലൈറ്റ്‌സിലൂടെ ഓൾഗ ബുക്കർ സമ്മാനം സ്വന്തമാക്കിയത്.
0 Comments