മാനുഷി ചില്ലർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡർ

കോഴിക്കോട്: ലോകസുന്ദരി മാനുഷി ഛില്ലർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മുംബൈയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവച്ചു. മലബാർ ഗോൾഡിന്റെ സേവന പ്രവർത്തനങ്ങളിലും പങ്കാളിയാകുമെന്ന് മാനുഷി അറിയിച്ചു. ആഭരണങ്ങൾക്ക് പണത്തിന്റെ മൂല്യം മാത്രമല്ല ഉള്ളത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ നമ്മുടെ പങ്കാളിയാണ് അവയെന്നും മലബാര്‍ ഗോള്‍ഡുമായി പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാനുഷി പറഞ്ഞു.
ഒന്‍പതു രാജ്യങ്ങളിലായി 214 ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2022ല്‍ ഷോറൂം ശൃംഖല 500 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഈ വര്‍ഷം 50 ഷോറൂമുകള്‍ തുറക്കാനാണു പദ്ധതി. മലബാര്‍ മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍, കോര്‍പറേറ്റ് പിആര്‍ മേധാവി കെ.പി. നാരായണന്‍ എന്നിവരും സംബന്ധിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായ ലോകസുന്ദരി മാനുഷി ഛില്ലറിന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കരാര്‍രേഖ കൈമാറുന്നു. മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍, കോര്‍പറേറ്റ് പിആര്‍ മേധാവി കെ.പി. നാരായണന്‍ എന്നിവര്‍ സമീപം..
0 Comments