മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു, അവശിഷ്ട്ടങ്ങള്‍ രണ്ട് മാസം കൊണ്ട് നീക്കം ചെയ്യും


കൊച്ചി: മാസങ്ങള്‍ നീണ്ട സമരങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായി മരടില്‍ രണ്ടുഫ്ളാറ്റ് സമുച്ചയങ്ങള്‍ വിജയകരമായി പൊളിച്ചു. ബാക്കിയുള്ള രണ്ട് ഫ്‌ളാറ്റുകളും വരും ദിവസങ്ങളില്‍ പൊളിച്ച് നീക്കും. ഇതിനിടെ അവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക എന്നത് പ്രധാന വെല്ലുവിളിയായി ഉയരുന്നു. 60 ദിവസം കൊണ്ട് ആധുനിക യന്ത്രസഹായത്താല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാനാകുമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നാണ് പ്രാധമിക വിലയിരുത്തല്‍.ഫ്ളാറ്റുകളെല്ലാം പൊളിച്ചാല്‍ 70000 ടണ്ണിന്റെ അവശിഷ്ടങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് നീക്കാനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.15 ട്രക്കുകള്‍ 20 ട്രിപ്പ് എടുത്ത് മൊത്തം 300 ട്രിപ്പുകളിലൂടെ ദിവസേന ഏകദേശം 3900 ടണ്‍ അവശിഷ്ടങ്ങള്‍ നീക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം നീക്കിയാല്‍ അനുവദിച്ച 60 ദിവസത്തേക്കാളും കുറഞ്ഞ സമയത്തിനുള്ളില്‍ അവശിഷ്ട നീക്കം സാദ്ധ്യമാവുമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ചെറിയ റോഡുകള്‍,ട്രാഫിക് തടസ്സങ്ങള്‍, തിരക്കേറിയ സമയത്തെ ട്രാഫിക്, ടോള്‍ ബൂത്തുകള്‍, നിര്‍മ്മാണത്തിലിരിക്കുന്ന കുന്ദനൂര്‍ ഫ്ളൈ ഓവറിലെ ഗ്രിഡ് ലോക്ക് എന്നിവ അവശിഷ്ട നീക്കത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.
പൊളിച്ച ആല്‍ഫ സെറിനിന്‍ നിന്നും അവശിഷ്ടങ്ങള്‍ കൊണ്ടു പോവുന്നതിനുള്ള ആദ്യ 1.5 കിലോമീറ്ററില്‍ തന്നെ ട്രാഫിക് പ്രശ്നം ഉണ്ട്. ചുരുങ്ങിയത് ആറു തവണയെങ്കിലും വാഹനം ചെറിയ റോഡുകളിലൂടെ തിരിക്കേണ്ടിവരും. പൊതുവേ ഇടുങ്ങിയ റോഡുകളാണ് മാത്രവുമല്ല ദേശിയ പാത 66 ലേക്ക് കടക്കുന്നതുവരെ റോഡിന്റെ രൂപത്തിലും പ്രശ്നങ്ങളുണ്ട്. ദേശിയ പാതയിലേക്ക് കടന്നാല്‍ സുഖമമായി അവശിഷ്ട നീക്കം സാധിക്കും എന്നാല്‍ അതുവരെയുളള നീക്കമാണ് വെല്ലുവിളി. പൊതുവേ ട്രാഫിക് പ്രശ്നമുള്ള നഗരമാണ് കൊച്ചി. ഗതാഗത തിരക്ക് കുറവുള്ള സമയം അവശിഷ്ട നീക്കത്തിനായി കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടിവരും. സ്ഫോടനത്തിലൂടെ ഇന്ന് ഹോളി ഫെയ്ത്ത് , ആല്‍ഫ സെറീന്‍ എന്നിരണ്ടു സമുച്ചയങ്ങളാണ് സെക്കന്റുകളുടെ വ്യത്യാസത്തില്‍ നിലം പൊത്തിയത്.

മരട് ഫ്‌ളാറ്റുകള്‍ നിലംപൊത്തി. ദൃശ്യങ്ങളുടെ വീഡിയോ കാണുക

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar