മരതകം ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി : അബുദാബിയിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നാലോളം സംഘടനകളുടെ നേതൃത്വത്തിൽ അബൂദാബി മലയാളി സമാജത്തിൽ സംഘടിപ്പിക്കുന്ന മരതകം പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം കേരളാ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.
ശൈഖ് സായദിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മരുഭൂമിയുടെ മണൽ പരപ്പിൽ വിയർപ്പ് തുള്ളികൾ കൊണ്ട് ചരിത്രം തീർത്ത പ്രവാസ ലോകത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ നൂറ് തൊഴിലാളികളെ ആദരിക്കുക എന്ന ഉദ്ധേശത്തിലാണ് മെയ് 11ന് അബുദാബി മലയാളി സമാജത്തിൽ മരതകം പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ബ്രോഷർ പ്രകാശന ചടങ്ങിൽ കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ , പ്രോഗ്രാം ഡയരക്ടർ ഷഫീൽ കണ്ണൂർ, സലിം ചിറക്കൽ, സിദ്ധീഖ് ചേറ്റുവ ,ഷൗക്കത്ത് വാണിമേൽ, സുബൈർ തളിപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസ ലോകത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ ഇപ്പോൾ നിലവിൽ യുഎഇയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രോഗ്രാമിൽ അനുമോദനം നൽകി ആദരിക്കും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഷഫീൽ കണ്ണൂർ പ്രോഗ്രാം ഡയരക്ടർ : 0509598474, 0554590964
0 Comments