രാമന്‍ ദൈവമല്ല, മനുഷ്യനാണ്. കട്ജു.

രാമന്‍ ദൈവമല്ല, രാജകുമാരനാണ്, മോദിയും സംഘവും അദ്ദേഹത്തെ ജനങ്ങളെ വിഢികളാക്കാനുള്ള ആയുധമാക്കുന്നു’ വിമര്‍ശനവുമായി കട്ജു.
ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍. നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് ചോദിച്ചു. രാമനെ ഇന്ത്യന്‍ ജനതയെ വിഢി
കളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമന്‍ നീതിയുടെ പ്രതീകം. ഈ മൂല്ല്യങ്ങള്‍ മതഭ്രാന്ത് ഇല്ലാതാക്കും തരൂര്‍

ശ്രീരാമന്‍ നീതിയുടെ പ്രതീകം, ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ല: ശശി തരൂര്‍.

ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഈ ഇരുണ്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍
ട്വിറ്ററില്‍ കുറിച്ചു.

രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച് കെജ്രിവാള്‍.

അയോധ്യയിലെ രാമക്ഷേത്ര പൂജക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആശംസകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. രമാന്റെ ആശിര്‍വാദത്താല്‍ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്രവും അജ്ഞതയും മാറട്ടെ. അങ്ങിനെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമ
രാജ്യമായി ഉയര്‍ത്തപ്പെടട്ടെ. ജയ് ശ്രീറാംജയ് ബജ്‌റംഗ് ബാലി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


വെള്ളിക്കട്ടയുമായി കമല്‍നാഥ്.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍ നാഥിന്റെ വിവാദ പ്രസ്താവന. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വക 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്ന് സംസ്ഥാന
അധ്യക്ഷനായ കമല്‍ നാഥ് വ്യക്തമാക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar