പ്രവീണ്‍ പാലക്കീലിന്റെ പ്രഥമ നോവല്‍ മരുപ്പച്ചകള്‍ എരിയുമ്പോള്‍ പ്രകാശനം ചെയ്തു.

പ്രവീണ്‍ പാലക്കീലിന്റെ പ്രഥമ നോവല്‍ മരുപ്പച്ചകള്‍ എരിയുമ്പോള്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സാംസ്‌കാരിക സാമൂഹ്യ പ്രസാധന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ചിരന്തന സാംസ്‌ക്കാരിക വേദിയുടെ പ്രസാധക വിഭാഗമായ ചിരന്തനയാണ് പ്രസാധനം നിര്‍വ്വഹിച്ചത്. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായ ചടങ്ങില്‍ പയ്യന്നുര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ:വട്ടക്കൊവ്വല്‍ ശശി നോവല്‍ യു.എ.യി എക്‌സ്‌ചേഞ്ച് ബിസിനസ് അസോസിയേഷന്‍ ആന്റ് ഇവന്റ് മേധാവി വിനോദ് നമ്പ്യാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നുര്‍, വി.ടി.വി ദാമോദരന്‍,ശശികുമാര്‍, ഷാബു കിളിത്തട്ടില്‍,സോണിയ ഷിനോയ്,സലിം അയ്യനേത്,മാധവന്‍ പാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ.കെ. ദിനേശന്‍ പുസ്തകം പരിചയപെടുത്തി.ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറര്‍ ടി.പി. അശ്‌റഫ് നന്ദിയും പറഞ്ഞു.
ഗ്രാമ്യ ഭംഗിയുടെ മനോഹാരിതയോടെ ജീവിതത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങളെ വരച്ചുകാട്ടുന്ന നോവല്‍ ഹൃദ്യമായ വയനാ സുഖം പ്രധാനം ചെയ്യുന്നതാണെന്നു ചടങ്ങില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി.
0 Comments