മാസ്റ്റര്‍ വിഷന്‍ വിശാലമായ പുതിയ ഒഫീസിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ദുബൈ. മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷ്ണല്‍ എല്‍.എല്‍.സിയുടെ നവീകരിച്ച പുതിയ ഓഫീസ് അല്‍ഖിയാദ മെട്രോസ്‌റ്റേഷന് സമീപമുള്ള അബു സൈഫ് ബിസിനസ് സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു.വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ ദുബൈ പൗരപ്രമുഖനും മാസ്റ്റര്‍ വിഷന്‍ കമ്പനി സ്‌പോണ്‍സറുമായ അബ്ദുള്‍ ഹാദി അല്‍ ഹമ്മാദി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബദേരിയ അഹമ്മദ് ഹസ്സന്‍,പ്രമുഖ ബിസിനസ് ഗ്രൂപ്പായ എലൈറ്റ് ഗ്രൂപ്പ് ഉടമ ആര്‍ ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
2008 ല്‍ കൊച്ചി ആസ്ഥാനമാക്കി സിറ്റി ചാനല്‍ നടത്തിയ തിരുവനന്തപുരം സ്വദേശി മുഹമ്മദ് റഫീഖ് ആണ് മാസ്റ്റര്‍ വിഷന്‍ ഉടമ. ആദ്യമായി കേരളത്തില്‍ കേബിള്‍ ചെലിവിഷനില്‍ ലൈവ് വാര്‍ത്താപരിപാടികള്‍ അവതരിപ്പിച്ച മുഹമ്മദ് റഫീഖ് ഇന്ത്യയിലെ നിരവധി പ്രമുഖ കമ്പനികള്‍ക്ക വേണ്ടി പരസ്യചിത്രം ഒരുക്കി ശ്രദ്ധേയനായ വ്യക്തിയാണ്.2010 ലാണ് റാസല്‍ഖൈമ മീഡിയാ ഫ്രീസോണില്‍ മാസ്റ്റര്‍ വിഷന്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുന്നതും പ്രവര്‍ത്തനം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കുന്നതും. ദര്‍ശന ചാനലില്‍ അറുനൂറ് എപ്പിസോഡ് പൂര്‍ത്തിയാക്കിയ സഫലമീയാത്ര എന്ന പ്രോഗ്രാം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രോഗ്രോമാണ്.ഈ പ്രോഗ്രാമിന്റെ സംവ്വിധാനവും ആങ്കറിംഗും നടത്തിയത് മുഹമ്മദ് റഫീഖ് ആയിരുന്നു.ശേഷം ജീവന്‍ ടെലിവിഷനില്‍ മുന്നൂറ് എപ്പിസോഡ് പിന്നിട്ട ഐക്കണ്‍സ് ഓഫ് അറേബ്യ,ഇരുനൂറ് എപ്പിസോഡ് പിന്നിട്ട അറേബ്യന്‍ ഫോക്കസ് എന്നിവയും സംവ്വിധാനിച്ചൊരുക്കുന്നത് മാസ്റ്റര്‍ വിഷന്റെ നേതൃത്വത്തില്‍ മുഹമ്മദ് റഫീഖാണ്. പ്രവാസ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ കഠിന പരീക്ഷണങ്ങള്‍ പിന്നിട്ട് വിജയം കൈവരിച്ച മലയാളികളുടെ ജീവിതയാത്രകളാണ് ഈ പ്രാഗ്രാമിലൂടെ പരിചയപ്പെടുത്തുന്നത്.കഴിഞ്ഞ നാല് വര്‍ഷമായി മാസ്റ്റര്‍ വിഷന്‍ നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡ് ഏറെ ജനകീയത കൈവരിച്ച ഒന്നാണ്. വ്യത്യസ്ഥ മേഖലകളില്‍ കഴിവു തെളിയിച്ചവരെ പ്രൗഡഗംഭീര വേദിയൊരുക്കി ആദരിക്കുന്ന ഈ പരിപാടിയില്‍ ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ ഭരണരംഗത്തെ പ്രമുഖരാണ് സംബന്ധിക്കാറുള്ളത്. 2020 ലെ എക്‌സലന്റ്‌സ് അവാര്‍ഡ് മാര്‍ച്ച് മൂന്നാം വാരം അജ്മാനിലും ദുബായിലും നടക്കുമെന്ന് മുഹമ്മദ് റഫീഖ് പ്രവാസലോകത്തോട് പറഞ്ഞു.

ദുബൈ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷ്ണല്‍ എല്‍. എല്‍. സിയുടെ കരുത്തരായ ടീം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar