സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സി.ബി.എസ്ഇ തീരുമാനിച്ചു.

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഉത്തരക്കടലാസ് വിശകലനം ചെയ്തതിൽ കുഴപ്പങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഎസ്ഇ അധികൃതർ നൽകുന്ന വിശദീകരണം. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.
പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും.
0 Comments