ജാതി വിചനം: ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങി മുവ്വായിരം തമിഴ് ഗ്രാമീണര്‍

കോയമ്പത്തൂര്‍: ജാതി വിവേചനം ജനുവരി അഞ്ചിന് കൂട്ടമതം മാറ്റത്തിന്നൊരുങ്ങി ദലിത് കുടുംബങ്ങള്‍.തിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ നാടുരില്‍ ജാതിമതില്‍ തകര്‍ന്ന് 17 പേരുടെ ജീവന്‍ നഷ്ടമായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് മൂവായിരത്തോളം ദലിതര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും തമിഴ് പുലിഗല്‍ പ്രവര്‍ത്തകരുമാണ് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്.
ഡിസംബര്‍ രണ്ടിനാണ് മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചത്. പുലര്‍ച്ചെ എസ്ടി കോളനിയിലെ ദലിതരുടെ വീടുകള്‍ക്ക് മുകളില്‍ 20 അടി ഉയരവും 2 അടി വീതിയും 80 അടി നീളവുമുള്ള കല്ല് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 11 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടെ പതിനേഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇത്രയും ജീവനുകള്‍ നഷ്ട്ടമായ സംഭവത്തില്‍ പോലീസും സര്‍ക്കാറും ഉദ്യോഗസ്ഥന്മാരും പുലര്‍ത്തുന്ന അലംഭാവത്തില്‍ പ്രതിഷേധിച്േചാണ് മതം മാറാനൊരുങ്ങുന്നത്. ജനുവരി അഞ്ചിനാണ് ഇവര്‍ ഔദ്യോഗികമായി മതം മാറുക. മേട്ടുപ്പാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യ ഘട്ടമെന്ന നിലയില്‍ ജനുവരി അഞ്ചിന് മേട്ടുപ്പാളയത്ത് 100 പേരാണ് ഇസ്ലാം മതം സ്വീകരിക്കുക. ഘട്ടംഘട്ടമായി മാറ്റുള്ളവരും മതംമാറും. ജാതി മതില്‍ സ്ഥാപിച്ച സുബ്രഹ്മണ്യനെതിരെ സര്‍ക്കാര്‍ വേണ്ടത്ര നടപടിയെടുത്തില്ലെന്നും എസ്.സി എസ്ടി വകുപ്പുകള്‍ ചുമത്തി കേസെടുത്തില്ലെന്നും ആരോപിച്ചാണ് മതം മാറ്റം.
സമീപത്തെ ദലിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് ശിവസുബ്രഹ്മണ്യന്‍ കൂറ്റന്‍ മതില്‍ സ്ഥാപിച്ചത്. എന്നാല്‍ ഡിസംബര്‍ 2നാണ് മേട്ടുപ്പാളയത്ത് മഴയില്‍ ദലിത് കുടുംബങ്ങളുടെ വീടിനു മുകളിലേക്ക് മതില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു. ഇതില്‍ 11 പേര്‍ സ്ത്രീകളും മൂന്നുപേര്‍ കുട്ടികളുമാണ്. സംഭവത്തില്‍ അറസ്റ്റിലായ ശിവസുബ്രഹ്മണ്യന്‍ 20 ദിവസത്തിനുള്ളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കുനേരെ പൊലീസ് അതിക്രമം ഉണ്ടായി. ഹിന്ദു മതത്തിലെ ജാതിയ വേര്‍തിരിവിന്റെ ഉദാഹരണമാണിതെന്നും ഇതേ തുടര്‍ന്നാണ് മതം മാറാന്‍ തീരുമാനിച്ചതെന്നും തമിഴ് പുലിഗര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

0 Comments