എം ഡി എഫ് കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

കോഴിക്കോട്. കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍,ബാഗേജ്,ചികിത്സ എന്നിവ സമയ ബന്ധിതമായി ലഭിക്കാന്‍ വേണ്ടി മലബാര്‍ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ വേണ്ടി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍,പരിക്കുപറ്റിയവര്‍ എന്നിവരെല്ലാം തന്നെ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരും ഈ കൂട്ടായ്മയുമായി സഹകരിച്ചാണ് അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് സേവനങ്ങള്‍ കാലതാമസം കൂടാതെ എത്തിച്ചത്. ലഗേജ്,യാത്രാരേഖകള്‍ എന്നിവ തിരിച്ച് കിട്ടുകയും ചികിത്സ സൗകര്യങ്ങള്‍ മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. ഇനി ആവശ്യം കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാവുക എന്നതാണ്. ഇതിന്നാവശ്യമായ കാര്യങ്ങള്‍ നിയമവിദഗ്ദരുമായി ആവശ്യമുള്ളപ്പോള്‍ കൂടിയാലോചിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടി ജനപ്രതിനിധികളെകൂടി ഉള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സൂം മീറ്റിങ്ങിലൂടെയാണ് എം.ഡി.എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കു പറ്റിയവരുമടക്കം നൂറ്റമ്പതോളം പേര്‍ ഇന്നലെ നടന്നയോഗത്തില്‍ സംബന്ധിച്ചു. എം.ഡി.എഫ് പ്രസിഡണ്ട് എസ്.എ.അബൂബക്കര്‍ ആദ്ധ്യക്ഷത വഹിച്ചു. അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ.നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്,അന്‍സാരി കണ്ണൂര്‍, ഗുലാം ഹുസ്സന്‍ കൊളക്കാടന്‍, അമ്മാര്‍ കിഴുപറമ്പ്, ഡോ.സജ്ജാദ്, എന്നിവരും യാത്രക്കാരുടെ പ്രതിനിധികളും സംസാരിച്ചു.
ഒ.കെ.മന്‍സൂര്‍ സ്വാഗതവും സന്തോഷ് വടകര നന്ദിയും പറഞ്ഞു. എം.ഡി.എഫ് ജനറല്‍ സെക്രട്ടറി അബ്ദു.റഹ്മാന്‍ ഇടക്കുനി മോഡറേറ്ററായി യോഗം നിയന്ത്രിച്ചു. എം ഡി എഫ് കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി പി.കെ കുഞ്ഞാലിക്കുട്ടി എം പി, എം കെ.രാഘവന്‍ എം പി, എളമരം കരിം എം പി. യു.എ നസീര്‍ (ന്യൂയോര്‍ക്ക്) ചെയര്‍മാന്‍:
ടി.വി ഇബ്രാഹിം എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.എ അബൂബക്കര്‍
വൈസ് ചെയര്‍മാന്‍മാര്‍ റഫീഖ് എരോത്ത്, റഷീദ് നാദാപുരം,പ്രജീഷ് കെ, അബ്ദു റഹീം വയനാട് എന്നിവരേയും ജന: കണ്‍വീനറായി ആഷിഖ് പെരുമ്പാള്‍ ചങ്ങരംകുളം,ചീഫ് കോര്‍ഡിനേറ്ററായി ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍, കണ്‍വീനര്‍മാരായി വി.പി സന്തോഷ് വടകര,ഡോ സജാദ് മുക്കം,എസ്,എം അലി,അബ്ദുള്‍ ഗഫൂര്‍ വി,ട്രഷററായി എം കെ താഹ എന്നിവരേയും സി.കെ സുല്‍ഫീക്കര്‍ അലി,പി.എ.മുര്‍ത്തസ ഫസല്‍, നാസ്സര്‍ കാക്കിരി, സഫ്‌വാന്‍ വടക്കന്‍, എസ്.എം അലി, എം.ടി നൗഷീര്‍, നിയാസ് കൂത്രാടന്‍, ടി.പി. ഇസ്മായില്‍, രഞ്ജിത്ത് പനങ്ങാടന്‍,എന്നിവരെ യു.എ.ഇ കോര്‍ഡിനേറ്റേര്‍സ് ആയും തെരഞ്ഞെടുത്തു.
0 Comments