എം ഡി എഫ് 48 മണിക്കൂര്‍ സത്യാഗ്രഹ സമരം വന്‍ വിജയത്തോടെ സമാപിച്ചു.
കോഴിക്കോട്: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ നടത്തിയ 48 മണിക്കൂര്‍ സത്യാഗ്രഹ സമരം സമാപിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ എം ഡി എഫ് നടത്തിയ സത്യാഗ്രഹ സമരം ജന പങ്കാളിത്തം കൊണ്ട് അധികൃതര്‍ക്ക് താക്കീതായി മാറി. സംഘടനാ നേതാക്കളായ എസ് എ അബൂബക്കര്‍,എടക്കുനി അബ്ദു റഹ്മാന്‍, പി പി സന്ദോഷ് കുമാര്‍, ഗുലാം ഹുസ്സന്‍ കൊളക്കാടന്‍, പി എ ആസാദ്, പൃഥ്വിരാജ്, എന്നിവര്‍ സംയുക്ത സമരത്തിന് നേതൃത്വം നല്‍കി.
കരിപ്പൂരില്‍ നിന്നും ഹജ്ജ് യാത്രക്ക് അനുമതി നല്‍കുക, കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുക, കരിപൂര്‍ വിമാനതാവളത്തിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുക, കരിപൂരിലെ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തിയത്. ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. രണ്ടാം ദിവസത്തെ സത്യാഗ്രഹ സമരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല ഉല്‍ഘാടനം ചെയ്തു. മലബാര്‍ ഡെവലപ്പമെന്റ് ഫോറം പ്രസിഡണ്ട് എസ്.എ. അബൂബക്കര്‍ അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിന്‍ ഹാജി,ഡി.സി.സി.പ്രസിഡണ്ട് യു.രാജീവ് മാസ്റ്റര്‍, മുന്‍ എം.എല്‍.എ.പി.വിശ്വന്‍,അബ്ദുഹമാന്‍ എടക്കുനി,ഗുലാം ഹുസൈന്‍ കൊളക്കാടന്‍,അഷ്‌റഫ് കളത്തിങ്ങല്‍ പാറ,വി.പി.ശന്തോഷ്,കബീര്‍ സലാല,പ്രഥ്വിരാജ് നാറാത്ത്,പി.എ.ആസാദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നജീബ് ദമാം,സഹല്‍ പുറക്കാട്,പി.ടി.ജോണ്‍,ശഹീദ.കെ.ടി,ഖദീജ നര്‍ഗ്ഗീസ്,പ്രീതാപോള്‍,കെ.എസ്.ആശാ ബാലന്‍,മന്‍സൂര്‍ ബേപ്പൂര്‍, ശഹ്‌ല വള്ളിക്കുന്ന്,വാസുദേവന്‍ പനോളി,പ്രദീപ്കുമാര്‍ .കെ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി സമര പന്തലിലെത്തിയ നൂറ് കണക്കിന് ജനങ്ങള്‍ കരിപ്പൂര്‍ അവഗണനക്കെതിരെ ശക്തമായി സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ പ്രേരണ നല്‍കി. പരിപാടിക്ക് ലഭിച്ച ജന പിന്തുണ മലബാറിലെ ജനങ്ങള്‍ക്ക് കരിപ്പൂരിനോടുള്ള സ്‌നേഹത്തിന്റെ ഉദാഹരണമാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ വിലയിരുത്തി. ഗള്‍ഫിലെ വിവിധ സംഘടനാകള്‍ സമരത്തിന് ഏെക്യദാര്‍ഡ്യം നലകി രംഗത്തു വന്നു.
0 Comments