മലബാര്‍ ഡവലപ്‌മെന്റ് ഫോറം പിളര്‍പ്പിലേക്ക്, ഇരുവിഭാഗവും പ്രവര്‍ത്തനം ശക്തമാക്കി മത്സരിക്കുന്നു.

കോഴിക്കോട് ബ്യുറോ.
കോഴിക്കോട്. കോഴിക്കോട് എയര്‍പ്പോര്‍ട്ട് വിഷയത്തിലും പ്രവാസി പ്രശ്‌നങ്ങളിലും സജീവ ഇടപെടല്‍ നടത്തി ശ്രദ്ധേയമായ മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തില്‍ ഭരവാഹികള്‍ തമ്മില്‍ പോര് മൂര്‍ഛിച്ചതായി അറിയുന്നു. കെ.എം ബഷീര്‍ പ്രസിഡന്റായുള്ള എം ഡി എഫിന്റെ ഏകാധിപത്യ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ സംഘടനക്ക് പുറത്തു വന്ന് സേവ് എം ഡി എഫ് എന്ന പുതിയ ഫോറം ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ജനറല്‍ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാന്‍, ട്രഷറര്‍ സന്തോഷ് വടകര, ഷൗക്കത്ത് എരോത്ത് എന്നിവരാണ് സേവ് എം ഡി എഫ് ഫോറത്തിന് പിന്നിലെങ്കിലും സംഘടനയുടെ മുന്‍കാല ഭാരവാഹികളായ യു.എ.നസീര്‍, ഗുലാം ഹുസ്സൈന്‍ കൊളക്കാടന്‍, ഹാരിസ് കോസ്‌മോസ് ദുബൈ,അമ്മാര്‍ കിഴുപറമ്പ്,അന്‍സാരി ദുബൈ,ഒ.കെ മന്‍സൂര്‍ അലി,ഷൗക്കത്ത് അലി എരോത്ത്,സഹദ് പുറക്കാട്, വൈസ് പ്രസിഡന്റ് എസ്.എ അബൂബക്കര്‍, ആസാദ് കോഴിക്കോട്, കരിം വളാഞ്ചരി, എന്നിങ്ങനെ ഗള്‍ഫിലും നാട്ടിലുമുള്ള നിരവധി പേര്‍ സേവ് എം ഡി എഫിലുണ്ട്. ജി സി സി രാജ്യങ്ങളിലെ എം ഡി എഫ് പ്രവര്‍ത്തകരില്‍ തൊണ്ണൂറ് ശതമാനം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന് എടക്കുനി അബ്ദു റഹ്മാനും സന്തോഷ് വടകരയും പ്രവാസ ലോകത്തോട് പറഞ്ഞു. എന്നാല്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും എം ഡി എഫില്‍ നിന്നും പുറത്താക്കിയവരാണ് സേവ് എം ഡി എഫിന് പിന്നിലെന്ന് കെ.എം ബഷീര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
കോവിഡ് പ്രശ്‌നം രൂക്ഷമായ സമയത്ത് ദുബൈ കെ.എം സി.സി അല്‍ വര്‍സാനില്‍ നടത്തിയ കോറന്റൈന്‍ പദ്ധതി എം ഡി എഫിന്റേതാണെന്ന് മീഡിയാ വണ്‍ ചര്‍ച്ചയില്‍ കെ.എം ബഷീര്‍ വിദേശ കാര്യ സഹമന്ത്രി വി മുരളീധരനോട് അവകാശപ്പെട്ടിരുന്നു. മുപ്പത്തിമൂന്ന് കെട്ടിടങ്ങള്‍ ഐസോലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റി എന്ന് അവകാശപ്പെട്ട നടപടി സംഘടനക്ക് പേര് ദോശമുണ്ടാക്കി എന്നും പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവര്‍ത്തന രീതി മൂലം നിരവധി പേര്‍ സംഘടനയുടെ ഔദോ്യഗിക സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ച് നിഷ്‌ക്രിയരായെന്നും സേവ് എം ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച പ്രവര്‍ത്തനം ജനാധിപത്യ രീതിയില്‍ ആരംഭിച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു. കോവിഡ് ലോക് ഡൗണ്‍ അവസാനിച്ചാല്‍ വിപുലമായ ജനറല്‍ ബോഡി വിളിച്ച് പുതിയ സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും എടക്കുനി അബ്ദു റഹ്മാനും സന്തോഷ് വടകരയും പറഞ്ഞു. കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിനു മുന്നില്‍ പ്രവാസികളുടെ വിമാന യാത്രാ പ്രശ്‌നം പരിഹരിക്കുക എന്നാവശ്യപ്പെട്ട് സേവ് എം ഡി എഫ നടത്തിയ കുത്തിയിരിപ്പ് സമരം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എം കെ രാഘവന്‍ എം പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.എം ഡി എഫിന്റെ നിലവിലെ വൈസ് പ്രസിഡന്റ് എസ് എ അബൂബക്കര്‍ ആദ്ധ്യക്ഷം വഹിച്ചു. ഈ സമര പരിപാടി തടയണമെന്നാവശ്യപ്പെട്ട് കെ.എം ബഷീര്‍ നടക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് സംരക്ഷണത്തോടെ പരിപാടി നടത്തി സേവ് എം ഡി എഫ് പ്രവര്‍ത്തകര്‍. തുടര്‍ന്ന സേവ് എം ഡി എഫ നടത്തുന്ന പിറന്ന നാട് പ്രവാസികള്‍ക്കൊപ്പം എന്ന വീഡിയോ കാമ്പയിനില്‍ ഗള്‍ഫിലേയും കേരളത്തിലേയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ സഹകരണം കൊണ്ട് വന്‍ വിജയമായി മാറി.
ഇതേ സമയം സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ സംഘടനയുടെ പേരും എംബ്ലവും ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിക്കുകയാണെന്നും ഇതിന്നെതിരെ നിയമപരമായ നടപടി കൈകൊള്ളുമെന്നും കെ.എം ബഷീര്‍ പ്രതികരിച്ചു. എന്നാല്‍ പുറത്തുപോയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് കാണിച്ച് ജനറല്‍ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാന്‍ നടക്കാവ് പോലീസില്‍ കേസ് ഫയല്‍ ചെയ്തു. ഇങ്ങനെ രണ്ട് വിഭാഗവും ആരോപണ പ്രത്യാരോപണവുമായി മുന്നോട്ട് പോകുമ്പോഴും നിലവില്‍ കെ.എം ബഷീര്‍ പ്രസിഡന്റായ എം ഡി എഫ റെജി,നമ്പര്‍ കെ.കെ.ഡി-സി.എ-457-16 തന്റെ പേരിലാണെന്നും ഈ നമ്പര്‍ ഉപയോഗിച്ച് സംഘടനാ പ്രവര്‍ത്തനവും പിരിവും നടത്തുകയാണ് ചിലരെന്നും ചൂണ്ടിക്കാട്ടി 2016 ലെ എം ഡി എഫ പ്രസിഡന്റ് കണ്ണന്‍ ചെറുവാടിയും രംഗത്ത് വന്നു. ഈ രജിസ്‌ട്രേഷന്‍ നമ്പറാണ് കെ.എം ബഷീര്‍ ഉപയോഗിക്കുന്നതെന്നും തങ്ങള്‍ ആര്‍ക്കും ഈ രെജിസ്‌ട്രേഷന്‍ നല്‍കിയിട്ടില്ലെന്നും കണ്ണന്‍ ചെറുവാടിയും സെക്രട്ടറി ഉസ്മാന്‍ ചാത്തഞ്ചിറയും,ട്രഷറര്‍ നിസ്താര്‍ ചെറുവണ്ണൂരും പറഞ്ഞു. ഇങ്ങനെ നിരവധി സാങ്കേതിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ് എം ഡി എഫ് എങ്കിലും ഇരുവിഭാഗവും പുതിയ സമര പരിപാടികളുമായി പ്രവാസി പ്രശ്‌നത്തില്‍ സജീവമാണിന്ന്. എം ഡി എഫിന്റെ നാല്‍പ്പത്തിയൊന്ന് അംഗ എക്‌സിക്യൂട്ടീവില്‍ 35 പേരും തങ്ങള്‍ക്കൊപ്പമാണെന്ന് സേവ് എം ഡി എഫ് ഭാരവാഹികള്‍ അവകാശപ്പെടുമ്പോള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ എറിയുകയാണ് കെ എം ബഷീര്‍. മെയ്ഡ് ഇന്‍ കേരള എന്ന പ്രോഗ്രാം പ്രഖ്യാപിച്ചാണ് വിമത സംഘത്തോട് ബഷീര്‍ പോരാട്ടം കനപ്പിച്ചത്. ഗള്‍ഫ് മലയാളികളുടെയും കരിപ്പൂര്‍ വിമാനത്താവത്തിന്റെയും നിരവധി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ട് ജനകീയ മുഖം കൈവരിച്ചിരുന്നു കെ.എം ബശീറും എം ഡി എഫും. സമര പരമ്പരകളലൂടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുപോലും പ്രതിസന്ധി സൃഷ്ടിക്കാന്‍ എം ഡി എഫിനു കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര ഭരണകൂടത്തിന്റെ ബി ടീമായി സംഘടന ഇപ്പോള്‍ മാറിയിരിക്കുന്നു എന്നാണ് പ്രധാന ആരോപണം. സംഘടനയുടെ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന നുസ്‌റത്ത് ജഹാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി .ജെ.പി സഹകരണത്തോടെ കോഴിക്കോട്ട് നിന്ന് മത്സരിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ആരോപണ പ്രത്യാരോപണങ്ങള്‍ സജീവമാണെങ്കിലും ഇരു വിഭാഗവും തങ്ങളാണ് ഒര്‍ജിനല്‍ എന്ന അവകാശവാദവുമായി മുന്നോട്ട് പോവുകയാണ്.

എം ഡി എഫ റെജി,നമ്പര്‍ കെ.കെ.ഡി-സി.എ-457-16

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar