സാനിയ മിര്‍സ ഉംറ നിര്‍വ്വഹിച്ചു.
ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ സുന്ദരി സാനിയ മിര്‍സ ഉംറ നിര്‍വ്വഹിച്ചു.അമ്മയാകാനുള്ള ഒരുക്കത്തിലാണ് സാനിയ മിര്‍സ.ഈ വലിയ സന്തോഷത്തിനിടയില്‍ സാനിയ ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വഹിച്ചുവെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. ടിറ്ററില്‍ പങ്കുവെച്ച സന്തോഷവാര്‍ത്തയില്‍ മദീനയിലെ മസ്ജിദ് നബവി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞമാസാമാണ് സാനിയ ഗര്‍ഭിണിയാണെന്ന വിവരം പുതുമ നിറഞ്ഞൊരു ചിത്രസഹിതമുള്ള പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. സാനിയ തന്റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിര്‍സ, മാലിക് എന്നീ പേരെഴുതിയ വസ്ത്രത്തിന് മധ്യത്തിലായി മിര്‍സമാലിക് എന്ന കുഞ്ഞുടുപ്പിന്റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്. ഇതിന് പിന്നാലെയാണ് സാനിയ മദീനയില്‍ പ്രാര്‍ഥനയ്ക്ക് പോയത്. സാനിയയുടെ മാതാപിതാക്കളായ നസീമ, ഇമ്രാന്‍, സഹോദരി അനാം എന്നിവരും കൂടെ ഉണ്ടായിരുന്നു.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കാണ് സാനിയുയടെ ഭര്‍ത്താവ്. ഒരു പെണ്‍കുട്ടിയുണ്ടാകുന്നതാണ് ഷുഐബിന് ഇഷ്ടമെന്നും തങ്ങളുടെ കുട്ടിയുടെ പേരിനൊപ്പം മിര്‍സ മാലിക്ക് എന്നുണ്ടാകുമെന്നൊക്കെ സാനിയ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഗര്‍ഭിണിയാണെന്നകാര്യം വെളിപ്പെടുത്തിയത്.
ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. ടെന്നീസില്‍ വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദ് സ്വദേശിയാണ്.
0 Comments