ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡു

ഹൈദരാബാദ്: ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡുവിനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിര്‍ത്താനുമാണ് തെലുഗു ദേശം പാര്‍ട്ടി എംഎല്‍എയായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവില്‍ ശ്മശാനം നവീകരിക്കാന്‍ എട്ടു മാസം മുന്‍പ് ആരംഭിച്ച ശ്രമം ‘പ്രേതബാധ ‘ ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികള്‍ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്.ഹൈദരാബാദ്: ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡുവിനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിര്‍ത്താനുമാണ് തെലുഗു ദേശം പാര്‍ട്ടി എംഎല്‍എയായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവില്‍ ശ്മശാനം നവീകരിക്കാന്‍ എട്ടു മാസം മുന്‍പ് ആരംഭിച്ച ശ്രമം ‘പ്രേതബാധ ‘ ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികള്‍ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar