പി.ടി.മോഹനകൃഷ്ണന്‍ മതേരത്വത്തിന്റെ മുഖം അഡ്വ.ബി.എ.മുത്തലിബ്

ഷാര്‍ജ: രാജ്യം കടന്ന് പോകുന്ന ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ രാഷ്ട്രീയ ഇടപ്പെടുലുകള്‍ കൊണ്ട് തിരുത്തല്‍ ശക്തി യാകേണ്ട ഉത്തരവാദിത്തം ബാക്കി വെച്ചാണ് കേരളത്തിന്റെ മതേതര മുഖമായ പി.ടി.മോഹനകൃഷ്ണന്‍ വിടപറഞ്ഞിരിക്കുന്നതെന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ ലെത്തിയ കെ.പി.സി.സി. സിക്രട്ടറിയും, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ: ബി.എ.അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
ഫാസിസം ആഴത്തില്‍ വേരുറപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വിയോഗം വലിയ അഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും, വര്‍ഗ്ഗീയതയുടെ ദുര്‍ഭൂതങ്ങളെ ആര്‍ജവത്തോടെ തടത്തു നിര്‍ത്താന്‍ ധീരമായ നേതൃത്വം നല്‍കിയ നേതാവാണ് പി.ടിയെന്നും അദ്ദേഹത്തിന്റെ ജീവിത പുതിയ തലമുറക്ക് ഒരു പാടമാണെന്ന് പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പി.ടി.മോഹനകൃഷ്ണന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുക യായിരുന്നുഅദ്ദേഹം.
ഇന്‍ക്കാസ് നേതാവ് കാളിയതേല്‍ ബാബു അദ്ധ്യക്ഷത നിച്ചു.
ഇന്‍ക്കാസ് നേതാക്കളായ എന്‍.പി.രാമചന്ദ്രന്‍,പുന്നക്കന്‍ മുഹമ്മദലി, ടി.പി. ആശറഫ് ,നാദര്‍ഷ,കെ.എം.സി.സി.നേതാക്കളായ,ബഷീര്‍, കുഞ്ഞിമോന്‍,ബിനീഷ് സി.സി,സജിത്ത് അന്‍വര്‍ കിളയില്‍,റിഷാദ്, സാദിക്ക്,ഹാരിസ് സലീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ.ഷം ശുദ്ദീന്‍ സ്വാഗതവും ബഷീര്‍ നരണിപുഴ നന്ദി പറഞ്ഞു.
0 Comments