മാധ്യമ പ്രവര്‍ത്തകന്‍ എന്‍.രാജേഷ് അന്തരിച്ചു.


കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ്(56)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗവുമായിുുന്ന രാജേഷ് കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്.
മാധ്യമം ജേണലിസ്റ്റ് യൂനിയന്‍, മാധ്യമം റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്റാണ്. കോഴിക്കോട് പ്രസ്‌ക്‌ളബ് സെക്രട്ടറിയായി വിവിധ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഉച്ചക്ക് 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ല്ബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. ഭാര്യ പരേതയായ ശ്രീകല.മകന്‍:ഹരികൃഷ്ണന്‍.
മാധ്യമ പ്രവര്‍ത്തകന്‍ എന്‍ രാജേഷിന്റെ നിര്യാണത്തില്‍ പ്രവാസലോകം അനുശോചനം രേഖപ്പെടുത്തുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar