സാമൂഹ്യ പ്രവര്‍ത്തകന്‍ നന്തിനാസര്‍ ദുബായില്‍ അന്തരിച്ചു

ദുബായ്:കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുബായില്‍ സജീവ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന നന്തി നാസര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. നൂറുകണക്കിന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകനാണ്.ആത്മഹത്യാ പ്രവണതയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിക്കാന്‍ വേണ്ടി സ്ഥാപിതമായ ചെയ്ഞ്ച് ലൈഫ് സേവ് എ ലൈഫ് എന്ന സംഘടനയുടെ സ്ഥാപകനാണ് നന്തി നാസര്‍.ഇന്ന് വൈകുന്നേരം നാലുമണിക്ക് സോണാപൂര്‍ എംബാംമിംഗ് സെന്ററില്‍ മയ്യിത്ത് നമസ്‌ക്കാരം നടക്കും.ഇന്നു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ആത്മമിത്രം ബഷീര്‍ തിക്കോടി പ്രവാസലോകത്തോട് പറഞ്ഞു.ഡിസംബര്‍ 31 ന് നന്തി നാസര്‍ക്കയുടെ ജനമദിനാഘോഷം സമൂചിതമായി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ ആലോചിച്ച് തീരുമാനിച്ചത് രണ്ടു ദിവസം മുമ്പാണെന്നും ബഷീര്‍ വ്യസനത്തോടെ പങ്കുവെച്ചു. എന്നാല്‍ അലംങ്കനീയമായ വിധി നാസര്‍ നന്തിയുടെ ജീവിതത്തിനു തിരശീല വീഴ്ത്തിയതില്‍ തളര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. സാമ്പത്തികമായി തളരുന്നവരേയും ദുരിതമനുഭവിക്കുന്നവരേയും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട് അദ്ദേഹം. നിയമസഹായം പ്രമുഖ വ്യാപാര സ്ഥാപനങ്ങളും അതിന്റെ സാരഥികളുമായി സഹകരിച്ച് സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട് നിരവധി പേര്‍ക്ക്. ഗള്‍ഫില്‍ മരണമടയുന്നവരുടെ ഭൗതിക ദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിലും സജവ സാന്നിദ്ധ്യമായിരുന്നു നന്തി നാസര്‍.കൊയിലാണ്ടി നന്തിബസാറില്‍ മുസ്‌ലിയാര്‍കണ്ടി കുടുംബാംഗമാണ അദ്ദേഹം. ഭാര്യ: നസീമ. മക്കള്‍ സന, ഷിബില (അമേരിക്ക), ഷാദ് (ബഹറിന്‍).കബറടക്കം നാട്ടില്‍ നടക്കും

0 Comments