കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടുകാലം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ തിളങ്ങിയ,ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍(95)അന്തരിച്ചു. ഏതാനും നാളുകളായി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വാര്‍ദ്ധക്യ സമ്പത്തിയായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്നു ഒരു മണിക്ക് ഡല്‍ഹിയല്‍ നടക്കും.
ഇടതുപക്ഷ രാഷ്ട്രീയത്തോട് പ്രത്യോക താല്‍പ്പര്യം പുലര്‍ത്തിയിരുന്ന നയ്യാര്‍ അടിയന്തിരാവസ്ഥക്കെതിരേ ശക്തമായ പ്രതിഷേധമുന്നയിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്.അന്നാളുകളില്‍ അദ്ദേഹം തയാറാക്കിയ ഭരണക്കൂടത്തിനെതിരേയുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ് നയ്യാര്‍ പ്രശസ്തനാകുന്നത്.ഇന്ത്യന്‍ എക്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യാര്‍ അക്കാലങ്ങളില്‍ എഴുതിയിരുന്നത്.
.കുല്‍ദീപ് നയ്യാറിന്റെ വരികള്‍ക്കിടയില്‍ എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എണ്‍പതോളം അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരഗാന്ധിയായിരുന്നുവെന്ന് നയ്യാര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു.
1923 ഓഗസ്റ്റ് 14നു അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ സിഖ് ഖത്രി കുടുംബത്തിലാണ് ജനനം. അച്ഛന്‍ ഗുര്‍ബക്ഷ് സിംഗ്. അമ്മ പൂനം ദേവി. സിയാല്‍കോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാല്‍കോട്ട്)എഫ്.സി.കോളേജ് (ലാഹോര്‍)ലോ കോളേജ് (ലാഹോര്‍), മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം (യു.എസ്.എ.) എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി.ഇന്ത്യാ വിഭജനത്തിനു ശേഷം കുടുംബം ന്യൂഡല്‍ഹിയിലേക്ക് താമസം മാറ്റി.വിഭജനത്തിന്റെ മുറിപ്പാടുകള്‍ നയാറുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചു.
അന്‍ജാം എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യാറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം.തുടര്‍ന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു. ഇന്ത്യയില്‍ തിരിച്ചെത്തിയ നയ്യര്‍ കുറച്ചുകാലം കേന്ദ്ര സര്‍വ്വീസില്‍ ജോലി ചെയ്തു.
0 Comments