അപൂർവ്വയിനെ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതിന് പിന്നാലെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: അപൂർവ്വയിനെ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതിന് പിന്നാലെ നിരവധി
പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 25ളം പേർ രോഗലക്ഷ്ണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.
കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നതിന് പിന്നാലെയാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പനി ബാധിതര്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലാണ്. ചികിത്സ തേടിയെത്തുന്ന പലര്‍ക്കും പാരസെറ്റാമോള്‍ ഗുളിക നല്‍കി മടക്കി അയക്കുകയാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിപ്പോള്‍ രോഗികളെ അയക്കുന്നുണ്ട്.
കോഴിക്കോട് ചങ്ങോരത്താണ് വൈറസ് ബാധ മൂലമുള്ള പനി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഈ അസുഖം വന്ന് മരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ അപൂര്‍വ വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജില്ലയില്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കുന്നത്. ഞായാറാഴ്ച വിദഗ്ദ്ധ മെഡിക്കല്‍ സംഘം കോഴിക്കോടെത്തി പരിശോധന നടത്തിയെങ്കിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു ദിവസം കൂടി കാത്തിരിക്കണം. ഇതിനിടെയാണ് പനി വ്യാപകമാകുകയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അപൂർവ്വയിനം വൈറസ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പ്രദേശത്ത് മെഡിക്കൽ സംഘം പരിശോധന നടത്തുന്നു.വൈറല്‍ എന്‍സഫിലിറ്റിസ് വിത്ത് മയോക്കഡിറ്റിസ് എന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം ഉണ്ടായിരുന്നതെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് പേര്‍ മരിച്ചത് കൂടാതെ നാല് പേര്‍ രോഗം ബാധിച്ച് ചികിത്സയിലായതും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കാരണമായി.
രോഗം ബാധിച്ചവരില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പനി, ചുമ, മയക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവരോടും ഇവരോട് അടുത്ത് ഇടപഴകുന്നവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.രോഗികളുമായി അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗം പടരാന്‍ സാധ്യതയുളളതിനാല്‍ ആളുകള്‍ പക്ഷി മൃഗാദികള്‍ കഴിച്ച് ബാക്കി വന്ന പഴങ്ങള്‍ കഴിക്കരുത്. ഇതിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ പനിയും ചുമയും ബാധിച്ച രോഗികളുമായി ബന്ധപ്പെടുമ്പോള്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. എല്ലാ സ്ഥാപനങ്ങളും പിപിഇ കിറ്റ് വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെ രോഗം ബാധിച്ചവരെ ചികത്സിച്ച നഴ്‌സിനെയും രോഗലക്ഷ്ണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വിശദ പരിശോധനകള്‍ക്ക് വിധേയമാക്കി.
മരണത്തിന് കാരണം നിബ വൈറസാണെന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ ഉണ്ടായ പ്രചരണങ്ങള്‍ തെറ്റാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.വായുവിലൂടെ രോഗം പടരില്ലെന്നും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ രോഗം പകരുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം കണ്ടുവരുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
0 Comments