അവാര്‍ഡ് തന്റെ ഉത്തരവാദിത്വം കൂട്ടി.നിമിഷ സജയന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് നടി നിമിഷ സജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് നല്ല രീതിയില്‍ എത്തുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. ചോല എന്ന സിനിമയില്‍ താന്‍ സ്‌കൂള്‍ കുട്ടിയായിട്ടാണ് അഭിനയിച്ചത്.ഇതുവരെ താന്‍ ചെയ്തതില്‍ വെച്ച് വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ചോലയിലേത്.സ്‌കൂള്‍ യൂനിഫോം ഇട്ട് ചെറിയ കുട്ടിയായിട്ടായിരുന്നു അഭിനയിച്ചത്.തൊണ്ടിമുതലും ദൃക്്‌സാക്ഷിയും തുടങ്ങി ചോല എന്ന സിനിമ വരെ താന്‍ അഭിനയിച്ച് കിട്ടിയ അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച സംസ്ഥാന അവാര്‍ഡ്. അവാര്‍ഡ് തന്റെ ഉത്തരവാദിത്വം കൂട്ടി. ഇനിയും നടിയെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രം മികച്ചതാക്കാനുള്ള കഠിനാധ്വാനം തുടരുമെന്നും നിമിഷ സജയന്‍ പറഞ്ഞു.
0 Comments