നിപ വൈറസിനെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം 21 പേരുടെ മരണത്തിനും വലിയ ആശങ്കകള്‍ക്കും വഴിവെച്ച നിപ വൈറസ് പൂര്‍മ്ണമായും മുക്തമായിട്ടില്ലെന്ന ജാഗ്രതാ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രികളിലും ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഏത് വിധത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചത്. ഭയപ്പെടേണ്ടതില്ലെന്നും സൂക്ഷ്മത പാലിച്ച് പ്രതിരോധ നടപടി കൈകൊള്ളുകയാണ് മുന്നറിയിപ്പിന്റെ ഉദ്ദേശ്യമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.നിപ മുന്‍കരുതല്‍ നിര്‍ദ്ദേശം സര്‍ക്കാറില്‍ നിന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അടിയന്തിര നിര്‍ദ്ദേശം നല്‍കി. നിപ വൈറസ് ലക്ഷണത്തോട് സാദൃശ്യമുള്ള കടുത്ത, ശ്വാസകോശ സംബന്ധമായ രോഗമുളളവര്‍ക്കും മസ്തിഷ്‌ക ജ്വരം ഉളളവര്‍ക്കും ആവശ്യമായ പ്രത്യേക ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കാനായി ആശുപത്രികളില്‍ ചുമ കോര്‍ണറുകള്‍ ഒരുക്കാനും ഈ കോര്‍ണറുകളില്‍ നിന്നും മാസ്‌ക് ഉപയോഗിക്കേണ്ട വിധം പറഞ്ഞു മനസ്സിലാക്കുകയും ഇതിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്യും. ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, ഹാന്‍ഡ് വാഷ് എന്നിവയുടെ സ്റ്റോക്ക് ആശുപത്രികളില്‍ ഉറപ്പുവരുത്തും. ഫീല്‍ഡ് തലത്തില്‍ പനി, ശ്വാസകോശ രോഗനിരീക്ഷണം ശക്തമാക്കും. ജനങ്ങള്‍ ആശങ്ക പ്പെടാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങള്‍ക്കയച്ച നിര്‍ദ്ദേശങ്ങളില്‍ ചിലത്.
1. ചുമക്കുമ്പോള്‍ വായ് തുവ്വാലകൊണ്ടോ, കൈക്കോണ്ടോ മറിച്ചുപിടിക്കണം.
2. ആഹാരം കഴിക്കുന്നതിന് മുമ്പായി കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം.
3. പക്ഷിമൃഗാദികള്‍ കടിച്ചു ഉപേക്ഷിച്ചതും, പോറല്‍ ഏറ്റത്തും, പൊട്ടിയതുമായ പഴങ്ങളും കായ്കളും കഴിക്കരുത്.
4. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പായി വൃത്തിയായി കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. വവ്വാലുകളുടെ വാസസ്ഥലത്ത് ശല്യം ചെയ്യുകയോ പടക്കം, മറ്റ് ശബ്ദങ്ങള്‍ എന്നിവ ഉപയോഗിച്ച് അവയെ ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
6. മൃഗപരിപാലനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളായ കയ്യുറ, മുഖാവരണം, കാലുറ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
7. ഫാമുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി അണുനാശിനി കലര്‍ത്തിയ ഫുട്ട് ഡിഷുകളില്‍ കാല്‍പാദം കഴുകണം.
8. ഫാമുകളില്‍ പ്രവേശിക്കുന്നതിനും വളര്‍ത്തുമൃഗാദികളുമായി ഇടപഴകുന്നതിനും മുമ്പും പിന്നീടും കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
9. വവ്വാലുകളും മറ്റ് പക്ഷികളും ഫാമുകളില്‍ പ്രവേശിക്കുന്നത് തടയാന്‍ വലകള്‍ ഉപയോഗിക്കുക
10. വളര്‍ത്തു മൃഗങ്ങള്‍ക്കും വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച കായ്കനികള്‍ നല്‍കാതിരിക്കുക
11. മൃഗങ്ങള്‍, തീറ്റ, പുല്ല് എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അണുനശീകരണം ഉറപ്പുവരുത്തുക.
0 Comments