ക്ഷണിക്കാന്‍ വിട്ടുപോയതിന്റെ പരാതി

—നിസാര്‍കുന്നുമ്മക്കര ——–

ക്ഷണിക്കാന്‍…
വിട്ടു പോയതിന്റെ
പരാതിയായിരുന്നു
അവര്‍ക്കെന്നും.
ഞാനന്ന് ആരെയും
വിളിച്ചില്ല,
ക്ഷണിക്കാതെ തന്നെ
അവരോടിയെത്തിയിരുന്നു,
എന്റെ വീട്ടിലേക്ക്…
അന്നെത്തെ ദിവസം
ആരെയും സ്വീകരിക്കാനായ്
ഞാന്‍ വരാന്തയിലും നിന്നില്ല.,
സല്‍ക്കരിച്ചില്ല.
ആരോടും മിണ്ടിയതുമില്ല,
അവരതിന് പരാതിയും
പറഞ്ഞില്ല.
ആരോചേര്‍ന്ന
അന്നെന്നെ
പുതപ്പിച്ചു കിടത്തുകയായിരുന്നു.
കണ്ണടച്ചിട്ടും
ഉറങ്ങാതെ,
എല്ലാം അകക്കണ്ണില്‍
കണ്ടിട്ടും
ചലിക്കാന്‍ കഴിയാതെ,
ഞാനാ കട്ടിലില്‍ കിടന്നു.
എന്നും പരാതി
പറഞ്ഞവര്‍ക്ക് മനസ്സിലായി
ദുനിയാവിലെ
പരക്കം പാച്ചില്‍
ഇത്രയെ ഉള്ളൂ…. എന്ന്
അനുവദിച്ച സമയം
തീര്‍ന്ന എനിക്കും.
പകയുള്ളവര്‍ക്ക് ഞാനൊരു
പാവമായി എന്തൊക്കെയോ
പറഞ്ഞ് തീര്‍ക്കാനുണ്ടായിരുന്നവര്‍ക്ക്
ആ ചുണ്ടുകളില്‍ നിന്ന് വായിച്ചെടുക്കാന്‍
കഴിയുന്നുണ്ടെനിക്കിപ്പോള്‍
സമയം വൈകി പോയല്ലൊ…?
ഒറ്റയ്ക്കാണ്
ഞാനിപ്പൊഴും
ഈ യാത്രയിലും
വല്യ
മാറ്റമൊന്നുമില്ല
ആരുമില്ല.
ഞാനല്ലാതെ…!
പീടിക കോലായിലെ
മരബെഞ്ചിലിരുന്നുള്ള അനുശോചനങ്ങളില്‍
പോലും
ഞാന്‍
നിറഞ്ഞ് നിന്നിരുന്നു…
നല്ലവനായിരുന്നു….
പാവമായിരുന്നു….
സ്‌നേഹമുള്ളവനായിരുന്നു.
വൈകി കിട്ടിയ
അംഗീകാരത്തിന് നന്ദി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar