നിത്യ മേനോന് ചിത്രം കാനില്‍ തിളങ്ങി

നിത്യ മേനോന് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പ്രാണ. വി.കെ. പ്രകാശാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമാണ് പ്രാണ. ഓസ്കര് ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രാണയുടെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് കാനില്‍ ലഭിച്ചത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളിലായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന് പി.സി. ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്. തെലുങ്കില്‍ പുറത്തിറങ്ങിയ അവേ ആയിരുന്നു നിത്യയുടെതായി ഒടുവില്‍ തിയെറ്ററുകളിലെത്തിയിരുന്ന ചിത്രം.
0 Comments