സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്.

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവിയത്രി ലൂയിസ് ഗ്ലക്കിന്.
ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി).
പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരക ശക്തിയായി
1963ല്‍ ആണ് വേള്‍ഡ് ഫുഡ് പ്രോഗ്രാംസ്ഥാപിക്കപ്പെട്ടത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്.എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി
മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
സ്‌റ്റോക് ഹേം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവിയത്രി ലൂയിസ് ഗ്ലക്കിന്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന,സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന് ആണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് വ്യക്തമാക്കി.
1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. 1968ല്‍ പുറത്തിറങ്ങിയ ഫസ്റ്റ്‌ബോണ്‍ ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014)
തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ദി ട്രയംഫ് ഓഫ് അകിലസ്,ദി വൈല്‍ഡ് ഐറിസ് തുടങ്ങിയ പ്രധാന കൃതികളാണ്..
0 Comments