വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

മസ്കറ്റ്: ഒമാനിലെ സലാലയ്ക്ക് സമീപം മിർബാതിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സലാം, അസൈനാർ പരിത്തിക്കോട്, ഇ.കെ അഷ്റഫ് ഹാജി കക്കാട് കരിമ്പിൽ എന്നിവരാണ് മരിച്ചത്. ഉമറിനാണ് പരിക്കേറ്റത്. സന്ദർശന വിസയിൽ സലാലയിൽ എത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ സലാല ഖബൂസ് ഹോസ്പിറ്റലിൽ.
0 Comments