അഞ്ച് റിയാലാണ് വിസ നിരക്ക്. ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു.

ടൂറിസം മേഖലയെ ശക്തമാകുന്നതിന്‍റെ ഭാഗമായി ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനഃസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എന്‍ട്രി വിസകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്‌പെക്റ്റർ ജനറല്‍ ഹസന്‍ മുന്‍ മുഹ്‌സിന്‍ അല്‍ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. വിനോദ സഞ്ചാര ആവശ്യാര്‍ഥം വരുന്നവര്‍ക്ക് അഞ്ച് റിയാല്‍ ഫീസില്‍ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പര്‍ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നല്‍കാവുന്നതാണെന്നും ആര്‍ഒപി അറിയിച്ചു.
വിസ മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അമ്പത് റിയാല്‍ തിരിച്ചുകിട്ടാത്ത ഫീസ് അനുവദിക്കണമെന്നതാണ് രണ്ടാമത്തേത്. ഇതുപ്രകാരം വിസിറ്റിങ് വിസ, തൊഴില്‍ വിസയാക്കി മാറ്റണമെന്നുള്ളവര്‍ അമ്പത് റിയാല്‍ ഫീസ് അടക്കേണ്ടിവരും. പത്ത് ദിവസം, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ് വിസകളാണ് ഇനി ഒമാനില്‍ ലഭ്യമാവുക.
0 Comments