ഒരൊറ്റ ഇന്ത്യന്‍ ചിത്രവുമില്ലാതെ ഓസ്‌കാര്‍ അവസാന പട്ടിക പുറത്തിറങ്ങി.

കാലിഫോര്‍ണിയ:ഒരൊറ്റ ഇന്ത്യന്‍ ചിത്രവുമില്ലാതെ ഓസ്‌കാര്‍ അവസാന പട്ടിക പുറത്തിറങ്ങി. ഇത്തവണത്തെ ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടികയില്‍ മോഹന്‍ലാലിന്റെ പുലിമുരുകനും ഒടിയനുമുണ്ടായിരിക്കുമെന്നവാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഇന്ത്യയില്‍ നിന്നു തന്നെ ഒരൊറ്റ ചിത്രവും ഇത്തവണ പരിഗണന നേടിയില്ല. 91ാം ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപച്ചപ്പോള്‍ എ സ്റ്റാര്‍ ഇസ് ബോണ്‍ എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ലേഡി ഗാഗ മികച്ച നടിക്കുള്ള നാമ നിര്‍ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ എ സ്റ്റാര്‍ ഈസ് ബോണി’ ലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പര്‍, വൈസി’ലെ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയില്‍, എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ലഭിച്ച ചിത്രങ്ങള്‍ ബ്ലാക്ക് പാന്തര്‍ ബ്ലാക്ക് ലെന്‍സ്മാന്‍ ബൊഹ്മീയന്‍ റാപ്‌സഡി ദ ഫേവറേറ്റ് ഗ്രീന്‍ബുക്ക് എ സ്റ്റാര്‍ ഇസ് ബോണ്‍ വൈസ് റോമ മികച്ച സംവിധായകന്‍ ആദം മക്കെ (വൈസ്) യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്) അല്‍ഫോണ്‍സോ കുറോണ്‍ (റോമ) സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍) പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍) മികച്ച നടി ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍) ഗ്ലെന്‍ ക്ലോസ് (ദ വൈഫ്) ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്) മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ) യാലിറ്റ്‌സ അപരീസിയോ (റോമ) മികച്ച നടന്‍ ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്) റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി ) വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്) ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍) വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്) മികച്ച വിദേശഭാഷാ ചിത്രങ്ങളായി റോമ (മെക്‌സിക്കോ), കോള്‍ഡ് വാര്‍ (പോളണ്ട്), ഷോപ്ലിഫ്‌റ്റേഴ്‌സ് (ജപ്പാന്‍), കേപ്പര്‍നോം (ലെബനന്‍), നെവര്‍ ലുക്ക് എവെ (ജര്‍മ്മനി) എന്നിവയും പട്ടികയിലുണ്ട്.

https://www.thejasnews.com/sublead/91st-oscar-nominations-declared-99812

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar