പാക്കിസ്ഥാന്‍;ഒരു പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മത്സരിച്ച ഒരു പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 272 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമായ 137 സീറ്റ് നേടാന്‍ ഒരു കക്ഷികള്‍ക്ക് കഴിയാതെ വന്നതോടെ പാക്കിസ്ഥാനില്‍ തൂക്കുമന്ത്രിസഭ രൂപീകരിക്കേണ്ടിവരും. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്‍ പാക് ക്രിക്കറ്റ് നായകന്‍ ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹീരികെ ഇന്‍സാഫ് (പിറ്റിഐ) 120 സീറ്റുകളില്‍ മുന്നിലെത്തി.അതിനിടെ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നതിനെതിരേ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്ന് ഇംമ്രാന്‍ ഖാന്റെ മുഖ്യ എതിരാളിയും മുന്‍ പാക് പ്രധാനമന്ത്രിയുമായി നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് മുസ്ലീം ലീഗ് ആരോപിച്ചു.
അതേസമയം,സാങ്കോതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഫലം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.നിലവിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗിന് (പി.എം.എല്‍.എന്‍) 60 സീറ്റുകളിലെ വിജയിക്കാനായുള്ളു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (പി.പി.പി) 40 സീറ്റുകള്‍ കിട്ടി. സൈനിക അട്ടിമറിയുടെ സുദീര്‍ഘ ചരിത്രമുള്ള പാകിസ്ഥാനില്‍ ഇതു രണ്ടാം തവണയാണ് ജനാധിപത്യപരമായ അധികാര കൈമാറ്റം ഉണ്ടാവുന്നത്. കാലാവധി പൂര്‍ത്തിയാക്കിയാണ് നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് മുസ്ലീം ലീഗ് സര്‍ക്കാര്‍ അധികാരമൊഴിയുന്നത്.
0 Comments