ഫലസ്തീന് പിന്തുണയുമായി ഇന്ത്യ.
ജനീവ: മുന്‍കാലങ്ങളിലെ പോലെ ഫലസ്തീന് പിന്തുണയുമായി ഇന്ത്യ. അതേസമയം, ഹമാസിന്റെയും ഫലസ്തീനില്‍ ഇസ്റാഈലിന്റെയും വ്യമാക്രമണത്തെ ഇന്ത്യ എതിര്‍ക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.ജറുസലേമിലും പരിസരങ്ങളിലും തല്‍സ്ഥിതി തുടരണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയ്ക്ക് രാജ്യം പ്രതിബദ്ധമായിരിക്കുമെന്നും ഇന്ത്യ അറിയിച്ചു.
0 Comments