പാം അക്ഷര മുദ്ര പുരസ്കാരം കെ എം അബ്ബാസിന്

ഷാർജ : സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ പാം അക്ഷര മുദ്ര പുരസ്കാരം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ എം അബ്ബാസിന് നൽകുമെന്ന് പാം ഭാരവാഹികളായ വിജു സി പരവൂർ ,വെള്ളിയോടൻ ,സലീം അയ്യനത്ത് എന്നിവർ അറിയിച്ചു. ഗൾഫ് ജീവിതം കഥകളിലും നോവലുകളിലും സമഗ്രമായി രേഖപ്പെടുത്തിയതിനാണ് പുരസ്കാരം. ഏപ്രിൽ അവസാന വാരം നടക്കുന്ന പാം സർഗസംഗമം 2019 വാർഷികത്തിൽ പുരസ്കാരം സമർപ്പിക്കും. കെ എം അബ്ബാസിന്റെ ദേര,മണൽദേശം എന്നീ നോവലുകളും വാണിഭം , മൂന്നാമത്തെ നഗരം ,ഒട്ടകം ,ശമാൽ ,സങ്കടബെഞ്ചിൽ നിന്നുള്ള കാഴ്ചകൾ തുടങ്ങിയ കഥാ സമാഹാരങ്ങളും ശ്രദ്ധേയമായിരുന്നു. മധ്യ പൗരസ്ത്യ രാഷ്ട്രീയം സംബന്ധിച്ച പുസ്തകങ്ങൾ വേറെ .ഭാവന,ചിരന്തന ,ഷാർജ ഇന്ത്യൻ അസോ .,മലബാർ കലാസാംസ്കാരിക വേദി തുടങ്ങിയ സംഘടനകളുടെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .കാസർകോട് ആരിക്കാടി സ്വദേശിയാണ്. ദുബൈയിൽ സിറാജ് ദിനപത്രം എഡിറ്റർ ആയി പ്രവർത്തിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar