പരീക്കര്‍ ഇനി ഓര്‍മ്മ

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടന്നു. വൈകുന്നേരം അഞ്ചിന് പനാജിയിലാണ് ചടങ്ങുകള്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും പനാജിയിലെത്തി.
പരീക്കറുടെ നിര്യാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാത്രിയിലാണ് മനോഹര്‍ പരീക്കര്‍ വിടവാങ്ങിയത്. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു.
ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹര്‍ പരീക്കര്‍. അസുഖത്തെ തുടര്‍ന്നു പരീക്കര്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

0 Comments