പെട്രോളിന് 82 രൂപ കടന്നു. ഡീസൽ വില 75.53

തിരുവനന്തപുരം: പെട്രോൾ പാചകവാതക വില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോളിന് 82 രൂപ കടന്നു. ഡീസൽ വില 75.53 എന്ന നിലയിലാണ്. വരുംദിവസങ്ങളിലും സർക്കാർ ഇടപെട്ടില്ലെങ്കിൽ വില കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പെട്രോളിന് ലിറ്ററിന് 18 പൈസയും ഡീസലിന് 24 പൈസയുമാണ് അര്‍ധരാത്രിയോടെ വര്‍ധിച്ചത്. അതേസമയം തന്നെ പാചകവാതകത്തിന്റെ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയിലെത്തി.വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ ഒന്നിന് 47 രൂപ കൂടി 1410.50 രൂപയായി.സബ്സിഡിയുള്ള പാചകവാതകത്തിന് ഡല്‍ഹിയില്‍ 1.49 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിലിണ്ടറിന് ഇന്നു മുതല്‍ 499.51 രൂപയാകും
0 Comments