വനിതകള്‍ക്കെതിരായ അക്രമങ്ങളെ വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് വനിത മതിലെന്നു,മുഖ്യമന്ത്രി
ജനുവരി ഒന്നിനു സസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വനിതകള്‍ക്കെതിരായ അക്രമങ്ങളെ വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് മതിലെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷേമപെന്‍ഷന്‍ കാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന വാദം ശുദ്ധനുണയാണ്. ഇക്കാര്യത്തില്‍ നേരിട്ട് അന്വേഷണം നടത്തി. തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ രീതിയല്ല. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് വനിതാ മതിലിന് മികച്ച പിന്തുണയുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയി. കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി. കോണ്‍ഗ്രസും ബിജെപിയും ശബരിമല വിധിയെ സ്വാഗതം ചെയ്തവര്‍. വനിതാ മതിലിന് നിമിത്തമായത് ഈ വിധിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ മതിലിന്റെ ലക്ഷ്യം എന്താണ്, ശബരിമല യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനു ഹൈന്ദവ സംഘടനകളെ മാത്രം സംഘടിപ്പിക്കുന്നത് എന്തിനാണു തുടങ്ങിയ ചോദ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്.
0 Comments