കുഞ്ഞാലിക്കുട്ടി വിവാദം. അച്ചടക്ക നടപടിയെടുക്കാതെ ലീഗ് നേതൃത്വം പിന്മാറി

കോഴിക്കോട്: ലോക്‌സഭയിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ അച്ചടക്ക നടപടിയെടുക്കാതെ ലീഗ് നേതൃത്വം. വിവാദങ്ങൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കണമായിരുന്നു. ലീഗ് ജനപ്രതിനിധികൾ ജാഗ്രത പുലർത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് നേതൃത്വത്തിന് കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണത്തിനു പിന്നാലെയാണ് ഹൈദരലി തങ്ങളുടെ പ്രതികരണം. 

പാർട്ടി നേതൃത്വത്തിനു കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണത്തിൽ തൃപ്തിയുണ്ട്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും ഹൈദരലി തങ്ങൾ വ്യക്തമാക്കി. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച രാജ്യസഭ മുത്തലാഖ് ബിൽ പരിഗണിക്കുമ്പോ‍ൾ എതിർത്ത് വോട്ട് ചെയ്യണമെന്ന നിര്‍ദേശം എംപിയായ പി.വി അബ്ദുല്‍ വഹാബിന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. രാജ്യസഭയിൽ ബിൽ പാസാകില്ലന്നാണ് പ്രതീക്ഷയെന്നും ഹൈദരലി തങ്ങൾ കൂട്ടിച്ചേർത്തു.

വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തിൽ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി നേരെത്തെ വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറി‌ഞ്ഞിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar