ഈ മാസം 24 മുതല്‍ പ്ലസ് വണ്‍ പരീക്ഷ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് പരീക്ഷ ആരംഭിക്കുക. അടുത്ത മാസം 18ന് അവസാനിക്കും. രാവിലെയായിരിക്കും എല്ലാ പരീക്ഷയും. ഓരോ പരീക്ഷകള്‍ക്കിടയിലും അഞ്ചു ദിവസത്തെ ഇടവേളയുമുണ്ടാകും. ഇത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്.അതേ സമയം വി.എച്ച്.എസ്.സി പരീക്ഷ 24ന് ആരംഭിച്ച് ഒക്ടോബര്‍ 13ന് അവസാനിക്കും. അതേ സമയം പരീക്ഷാ നടത്തിപ്പില്‍ ആശങ്കകള്‍ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാവിലെ വ്യക്തമാക്കിയിരുന്നു. പരീക്ഷ നടത്തിപ്പില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ട. ടൈംടേബിള്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്.പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി തള്ളുകയും ചെയ്തു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും മറ്റ് വകുപ്പുകളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
ആവശ്യമായ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകളും അടച്ച ഒരുക്കങ്ങളാണ് വേണ്ടത്. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments