ഉരുട്ടിക്കൊലപാതക കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ.

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലപാതക കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ.ജിതകുമാര്‍ രണ്ടാം പ്രതി എസ്.വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്ന അപൂര്‍വ്വമായ കേസെന്ന പ്രത്യേകതയും കേസിനുണ്ട്.
കേസിലെ മറ്റ് പ്രതികളായ ഇ.കെ സാബു, ടി.അജിത്ത്കുമാര്‍ എന്നിവരെ ആറു വര്‍ഷം തടവിനും ടി.കെ ഹരിദാസിന് മൂന്ന് വര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.ഇവര്‍ മൂവരും 50000 രൂപ വീതം പിഴ അടയ്ക്കുകയും ചെയ്യണം. വിചാരണ നടക്കുന്നതിനിടെ കേസിലെ മൂന്നാം പ്രതി സോമന്‍ മരിച്ചു.
ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന കുറ്റമാണ് ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന അജിത് കുമാര്‍, സിഐയായിരുന്ന ഇ.കെ.സാബു, ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്. കേസിലെ ആറു പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
അജിത് കുമാര്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചില്‍ ഡി.വൈ.എസ്.പിയാണ്..2005 സെപംതംബര്‍ 27നാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. കേസില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ സി.ബി.ഐ നടപടി സ്വീകരിക്കും.കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.പി മനോജ്കുമാറാണ്.
0 Comments