അണികളില്‍ ആവേശം വിതറി പ്രിയങ്ക വയനാട്ടില്‍

വയനാട്: കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആവേശം നിറച്ച് പ്രിയങ്കയുടെ പര്യടനം.വന്‍ ജനാവലിയാണ് പ്രിയങ്കയുടെ മാനന്തവാടി സ്വീകരണത്തിന് എത്തിയത്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കണ്ണൂരില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്. വയനാട്ടിലെ മാനന്തവാടിയില്‍ പര്യടനം അവസാനിപ്പിച്ച് അവര്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് യാത്ര തിരിച്ചു.കൊടും ചൂടിനെ അവഗണിച്ച് പതിനായിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളില്‍ തടിച്ചു കൂടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. അറിയിച്ചിരുന്നതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് പ്രിയങ്കയെത്തിയത്. എന്നിട്ടും തെല്ലും ആവേശം കുറയാതെ അണികള്‍ ആര്‍പ്പുവിളികളുമായി പ്രിയങ്കയെ എതിരേറ്റത്.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പ്രിയങ്ക ഗാന്ധിക്കൊപ്പം പ്രചാരണ വേദിയിലെത്തിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് പ്രിയങ്ക മാനന്തവാടിയിലെത്തിയത്. പുല്‍പ്പള്ളിയില്‍ കര്‍ഷകരുമായും പ്രിയങ്ക സംവദിക്കും. കോണ്‍ഗ്രസ് അനുകൂല കര്‍ഷക സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ മുട്ടില്‍ വാഴക്കണ്ടിയിലെ വീട്ടിലെത്തിയപ്രിയങ്ക കോളനിക്കാരുമായും സംസാരിച്ചു. ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ അരീക്കോട് നേരത്തെ തീരുമാനിച്ചതില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തെ പരിപാടി നടക്കുമെന്നറിയിച്ചിരുന്നെങ്കിലും നാലുമണിക്കായിരിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അമ്മാര്‍…..
0 Comments