പ്രിയങ്കക്ക് ഐക്യദാര്‍ഡ്യവുമായി ഭര്‍ത്താവ് വദേര

ഡല്‍ഹി. ഉത്തര്‍പ്രദേശില്‍ വെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രംഗത്തെത്തി.ഉയര്‍ന്ന പ്രതിപക്ഷ നേതാവിനോട് നിയമപാലകര്‍ ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണ ജനങ്ങളുടെ മേല്‍ പോലീസിന്റെ നടപടി എത്ര കടുത്തതായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിറകെയാണ് വാദ്ര ടീറ്റ്‌ചെയ്തത്.സംഭവത്തില്‍ പ്രിയങ്കയെ അഭനന്ദിച്ചും പൊലീസ് നടപടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുമാണ് വാദ്ര രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വാദ്രയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ സഹിതം രണ്ട് ട്വീറ്റുകളാണ് വാദ്ര നടത്തിയിരിക്കുന്നത്. പ്രിയങ്കയെ വനിതാ പൊലീസുകാര്‍ കൈകാര്യം ചെയ്തതില്‍ താന്‍ അത്യധികം അസ്വസ്ഥനാണെന്നായിരുന്നു വദ്രയുടെ പ്രതികരണം. ഒരാള്‍ അവളെ കഴുത്തിന് പിടിക്കുമ്പോള്‍ മറ്റൊരു പൊലീസുകാരി പ്രിയങ്കയെ തള്ളിയിട്ടതായും വദ്ര പറഞ്ഞു. എന്നാല്‍ പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യം ലക്ഷ്യത്തിലേക്ക് നയിച്ചുവെന്നും വദ്ര പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ എസ്.ആര്‍ ദാരാപുരിയുടെ കടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയുടെ കാര്‍ യു.പി പൊലീസ് തടയുകയിരുന്നു.പൊലീസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെങ്കിലും കാര്‍ കടത്തിവിടാന്‍ പൊലീസ് സന്നദ്ധമായില്ല. ഇതോടെ, പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു.പിരിയങ്കയുടെ ഈ നടപടി സോഷ്യല്‍മീഡിയ വളരെ ആദരവോടെയാണ് ഏറ്റെടുത്തത്.
0 Comments