പ്രിയങ്കയെ പ്രിയംങ്കരിയാക്കിയത്. സരസ സംഭാഷണം

സാധാരണക്കാരുടെ പ്രിയം നേടുന്ന സംസാരമാണ് ഇന്നലെ കേരളത്തില്‍ നടന്ന പര്യടനങ്ങളില്‍ പ്രിയങ്കയെ പ്രിയംങ്കരിയാക്കിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ പുല്‍പ്പള്ളി,മാനന്തവാടി,നിലംബൂര്‍, അരീക്കോട് എന്നിവിടങ്ഘങളില്‍ നടന്ന സ്വീകരണ വേദികളിലെല്ലാം മോദിയെ കടന്നാക്രമിച്ചെങ്കിലും സാധാരണക്കാരുടെ പിന്തുണ നേടാനുതകുന്ന കാര്യങ്ങളാണ് ഏറെയും മൂന്‍തൂക്കം നല്‍കി അവതരിപ്പിച്ചത്.
സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യുക എന്നത് ബിജെപിയുടെ രാഷ്ട്രീയമല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അനുഭവിക്കുന്ന അതേ ദുരന്തമാണ് വയനാട്ടിലെ കര്‍ഷകരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറ് കണക്കിന് കര്‍ഷകരാണ് ഈ നാട്ടില്‍ ആത്മഹത്യ ചെയ്തത്.
അധികാരം നല്‍കിയത് ജനങ്ങളാണെന്ന കാര്യം മോദി സര്‍ക്കാര്‍ മറന്നു പോയി. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മോദിയുടെ കൈയില്‍ പണമുണ്ട്. സാധാരണക്കാര്‍ക്ക് നല്‍കാന്‍ പണമില്ല. അധികാരം നല്‍കിയത് ജനങ്ങളാണ്. ഇത്തവണ സമ്മതിദാനാവകാശം നിങ്ങള്‍ വിനിയോഗിക്കണം. മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടകങ്ങള്‍ എഴുതിതള്ളി കോണ്‍ഗ്രസ് വാക്ക് പാലിച്ചു. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് കൊണ്ടുവരുമെന്നും ബാങ്ക് ലോണ്‍ അടക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിലടയ്ക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് 150 ദിവസത്തെ തൊഴിലുറപ്പ് നല്‍കും. ദുര്‍ബലരായ ജനങ്ങളെ ശാക്തീകരിക്കാനുള്ള സമാനമായ പല പദ്ധതികളും ഞങ്ങള്‍ ആവിഷ്‌കരിക്കും. നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യ ചികിത്സ സൗകര്യം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് 12 ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും.
നിര്‍ധനരായ ആളുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും. 72,000 രൂപ ഒരു വര്‍ഷത്തേക്ക് നിര്‍ധനര്‍ക്ക് ഈ പദ്ധതി വഴി ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പ് 15 ലക്ഷം നിങ്ങളുടെ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ അധികാരത്തിലേറിയ ഉടനെ അവര്‍ അത് മറന്നു കളഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ഒപ്പം നില്‍ക്കുന്ന പ്രധാനമന്ത്രിയെയാണ് ആവശ്യമെന്നും പ്രിയങ്ക വ്യക്തമാക്കി. പതിനായിരങ്ങളെ അണിനിരത്താന്‍ കഴിഞ്ഞു എന്ന ആത്മ വിശ്വാസം കോണ്‍ഗ്രസിനു നല്‍കുന്ന ആവേശം ചെറുതല്ല.

ചിത്രം .മാണി റോസ്‌

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar