സീരിയൽ താരം പ്രിയങ്കയെ (32) മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം പ്രിയങ്കയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ചെന്നൈയിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സൺ ടി.വിയിലെ വംശം, അപൂർവരാഗങ്ങൾ, ഭൈരവി തുടങ്ങിയ പരമ്പരകളിൽ പ്രിയങ്ക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യാ കൃഷ്ണൻ കേന്ദ്രകഥാപാത്രമായ വംശം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം റോയപേട്ട സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് അരുൺ ബാലയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഇവർക്ക് കുട്ടികളില്ല.
0 Comments