ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു.

ദോഹ : പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും അറബ് രാഷ്ട്രീയത്തിലും പ്രതിധ്വനികള്‍ സൃഷ്ടിക്കുന്ന തീരുമാനവുമായി ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു.എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍നിന്ന് ഖത്തര്‍ പിന്മാറുന്നു എന്ന് ഖത്തര്‍ ഊര്‍ജ്ജമന്ത്രി സഅദ് ശെരിദ അല്‍കഅബിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.ആഗോളതലത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ 30 ശതമാനവും ഖത്തറില്‍ നിന്നുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദ്രവ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യവുമാണ് ഖത്തര്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഒപെക്കില്‍ നിന്ന് പുറത്തു കടന്ന് സ്വന്തം നയങ്ങള്‍ക്കനുസൃതമായി എണ്ണഉല്‍പാദനം നടത്താനുള്ള ഖത്തറിന്റെ നീക്കം ആശങ്കകളോടെയാണ് പല രാജ്യങ്ങളും കാണുന്നത എണ്ണ വിതരണ രംഗത്തുള്ള 15 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം പിന്മാറുന്നത്. 1961ലാണ് ഖത്തര്‍ ഒപെകില്‍ ചേര്‍ന്നത്.
രാജ്യത്തിന്റെ പ്രകൃതി വാതക ഉത്പാദനം വികസിപ്പിക്കുന്നതിനു വേണ്ടിയാണ് ഒപെകില്‍ നിന്നും പിന്‍മാറുന്നതെന്ന് സഅദ് ശെരിദ അല്‍കഅബി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണ് ഉല്‍പാദനം 110 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
സൗദിയക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ്.
0 Comments