വീരാന്‍കുട്ടിയുടെയും ബി.എം സുഹ്‌റയുടെ പുസ്‌കങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു ഖത്തറില്‍ പുറത്തിറക്കി

ഖത്തര്‍ കലാ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നായി 490 പ്രസാധകര്‍ പങ്കെടുത്ത 30ാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇന്നലെ രണ്ടു മലയാള പുസ്തകങ്ങളുടെ അറബി വിവര്‍ത്തത്തിന്റെ പ്രകാശനം നടന്നു. നോവലിസ്റ്റ് ബി എം. സുഹറയുടെ നോവല്‍ ”തഹ്തസ്സമാ അല്‍ മുദ്ലിമ ‘യും പ്രമുഖ കവി വീരാന്‍ കുട്ടിയുടെ ‘അസ്ദാഉസ്സുംത്’ കവിതാ സമാഹാരവുമാണ് പ്രകാശിതമായത്.ബി.എം സുഹറയുടെ ‘ഇരുട്ട്’ എന്ന നോവലാണ് ‘തഹ്ത സ്സമാ അല്‍ മുദ്ലിമ’. കവി വീരാന്‍കുട്ടിയുടെ . തെരഞ്ഞെടുത്ത നൂറുകവിതകളുള്‍പെടുന്ന ‘നിശബ്ദതയുടെ മുഴക്കങ്ങള്‍’ എന്ന കവിതാ സമാഹാരമാണ് ‘അസ്ദാഉസ്സുംത്’ . രണ്ടു പുസ്തകങ്ങളും പ്രമുഖ അറബി ഭാഷാ വിവര്‍ത്തകന്‍ സുഹൈല്‍ വാഫിയാണ് അറബിയിലേക്ക് മൊഴിമാറ്റിയത്.
പരിപാടിയില്‍ കലാ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ ബി എം സുഹ്‌റ തന്റെ എഴുതാനുഭവങ്ങള്‍ സദസ്സുമായി പങ്കിട്ടു. ഖത്തര്‍ കലാ സാംസ്‌കാരിക മന്ത്രാലയത്തിലെ ഡയറക്ടര്‍ മുഹമ്മദ് ഹസ്സന്‍ കുവാരി പ്രകാശനം നടത്തി. സുഹറയുടെ ഈ നോവലിലെ ഇതിവൃത്തം പല അറബ് നാടുകളിലെയും ജനസമൂഹത്തിന്റെ ജീവിത കഥകൂടിയാന്നെന്നു അഭിപ്രായപ്പെട്ടു.
എഴുത്തുകാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമായി നടത്തുന്ന ആശയവിനിമയത്തില്‍ ഖത്തരി സമൂഹത്തിനു പുസ്തകമേള വ ലിയതോതില്‍ ഗുണംചെയ്യുന്ന തായും രാജ്യത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കുക എന്ന ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ലെ ലക്ഷ്യം കൈവരിക്കാന്‍ മേള സഹായക മാകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മേധാവി ഷെയ്ക്ക ഖുവാരി, ലൈബ്രെറിയന്‍ എ വി യാസര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

0 Comments