ഖത്തറില്‍ ഏഴ് ലക്ഷം ഇന്ത്യക്കാര്‍


ഖത്തറില്‍ ആറ് ലക്ഷത്തി തൊണ്ണൂറായിരം ഇന്ത്യക്കാരുണ്ടെന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാരെന്നും ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ പറഞ്ഞു.പതിറ്റാണ്ടുകളായി ഖത്തറില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സഹായവും നല്‍കുന്നതിന് അദ്ദേഹം ഖത്തര്‍ ഗവണ്മെന്റിനോട് നന്ദി പറഞ്ഞു. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഭാരത് ഉത്സവ്, ഇന്ത്യയുടെ ആഘോഷങ്ങളിലൂടെ ഒരു യാത്ര എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം ഖത്തര്‍ ഇന്ത്യ സാംസ്‌കാരിക വര്‍ഷമായി ആഘോഷിക്കുമെന്നും ഇതില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് നിരവധി പ്രമുഖ കലാകാരന്മാര്‍ ഖത്തറില്‍ എത്തുമെന്നും അംബാസിഡര്‍ പറഞ്ഞു. പരിപാടികളുടെ ഷെഡ്യൂള്‍ ഈ വര്‍ഷം അവസാനം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഘാനിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരും ഭാരത ഉത്സവത്തില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar