പ്രേക്ഷക ശ്രദ്ധ നേടി റഹാം സീതാര പുസ്തകമേളയിൽ

ഷാർജ .അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളി വനിതയുടെ തത്സമയ പാചകം പ്രേക്ഷക ശ്രദ്ധ നേടി .എളുപ്പത്തിലും വൈവിധ്യമാർന്നതുമായ സാലഡ് ‘ഹണി മിന്റ് പൈനാപ്പിൾ’, നിർമ്മിച്ചാണ് പാചക എഴുത്തുകാരി കൂടിയായ റഹാം സീതാര ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (എസ്‌ഐബിഎഫ്) 2019 ലെ സന്ദർശകരുടെ രുചി മുകുളങ്ങൾ ഉണർത്തിയത് .ഇത് നിർമിക്കാൻ 10 മിനിറ്റ് മാത്രം ആണ് അവർ എടുത്തത് ., ലഘുവായ ഉച്ചഭക്ഷണമായി അല്ലെങ്കിൽ പ്രധാന വിഭവങ്ങളുടെ കൂടെയോ ഈ ഭക്ഷണം കഴിക്കാവുന്നതാണ് .
ഒരു കൂട്ടം പുതിയ ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സാലഡ് കടുത്ത വേനലിൽ ശരീരം തണുക്കാൻ അനുയോജ്യമാണെന്നും കുടുംബത്തിന്റെ പ്രിയപ്പെട്ട സീസണൽ വേനൽക്കാല പഴങ്ങൾ കൊണ്ട് ഈ വിഭവം തയ്യാറാക്കാമെന്നും ഷെഫ് സീതാര അഭിപ്രായപ്പെട്ടു.
“വിവാഹം കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് ഭർത്താവിനൊപ്പം ചേക്കേറിയപ്പോൾ ഒരു കപ്പ് ചായ പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഉമ്മ ഏറെ കഴിവുകളുള്ള പാചകക്കാരിയാണ് ,അവരിൽ നിന്നും മാറി നിൽക്കുമ്പോൾ അവരുടെ കീഴിൽ നിന്നുള്ള അറിവുകൾ നഷ്ടമാകുമെന്നതു റഹാം സീതാരയെ ഏറെ വിഷമിപ്പിച്ചു . അതിനാൽ, തന്നെ പൈതൃകമായി ലഭിച്ച ഈ പാചക അറിവുകൾ ലഭിക്കാൻ ഞാൻ അവരെ പലപ്പോഴും വിളിച്ചിരുന്നു, സമയം ലഭിക്കുമ്പോഴെല്ലാം ഉമ്മയിൽ നിന്നും അറിവുകൾ നേടാനും അവ പകർത്താനും സമയം കണ്ടെത്തി. പ്രായാധിക്യത്താൽ എന്റെ ഉമ്മയുടെ ഓർമ്മ നഷ്ടപ്പെടുന്നു എന്നത് എന്നെ ഏറെ വേദനിപ്പിച്ചു .അങ്ങിനെയാണ് അവരുടെ അറിവിലുള്ള കുറിപ്പുകൾ എടുക്കാൻ ആരംഭിക്കണമെന്ന് എന്റെ സഹോദരൻ നിർദ്ദേശിച്ചതു .ആ കുറിപ്പുകൾ ഒരു ബ്ലോഗായിഎഴുതി .ആ ബ്ലോഗിന് ലഭിച്ച സ്വീകാര്യതയാണ് ഒടുവിൽ പുസ്തക രൂപത്തിൽ ഇറങ്ങിയത് , ഇത് പൂർത്തിയാക്കാൻ ഞാൻ മൂന്ന് വർഷമെടുത്തു. ഇത് ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും പുറത്തിറങ്ങി . ഇംഗ്ലീഷ് പതിപ്പ് ഈ വര്ഷം പുറത്തിറക്കിയത് ഉ എ എയിലെ ബുക്ക് ലാൻഡ് പബ്ലിഷേഴ്സ് ആണ് .
തന്റെ ഉ മ്മയിൽ നിന്ന് പഠിച്ച സീതാരയുടെ 49 പാചകക്കുറിപ്പുകൾ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറേണ്ടതുണ്ടെന്ന് റഹാമിന് തോന്നിയതു കൊണ്ടാണ് അവർ പുസ്തക രചനക്ക് മുന്നിട്ടിറങ്ങിയത് ., അത് പലപ്പോഴും ഒരു ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ തിരികെ കൊണ്ടുവരുന്നുവെന്നു സിതാര പറഞ്ഞു ..
കഴിഞ്ഞ കുറേ വർഷങ്ങളായി പാചകക്കുറിപ്പുകൾ കേന്ദ്രീകരിച്ച് നിരവധി പാചകപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ഈ പാചകപുസ്തകം ഒരു കുടുംബത്തിന്റെ പാരമ്പര്യവും കുടുംബത്തെ ബന്ധിപ്പിക്കുന്ന നൊസ്റ്റാൾജിയയുമുള്ള ഒരു അമ്മയുടെ പാരമ്പര്യമാണ്നിഴലിക്കുന്നത് .ഷാർജയിൽ അന്താരാഷ്ട്ര പ്രശസ്തരായ പാചക വിദഗ്ദ്ധർക്കൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമാണെന്നും റഹാം സീതാര പറഞ്ഞു .

0 Comments